സാമൂഹ്യ പുരോഗതിയുടെ അടിസ്ഥാനശില മാനവ സാഹോദര്യമെന്ന് പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങൾ

സാമൂഹ്യ പുരോഗതിയുടെ അടിസ്ഥാനശില മാനവ സാഹോദര്യമെന്ന് പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങൾ

നിലമ്പൂർ: സാമൂഹ്യ പുരോഗതിയുടെ അടിസ്ഥാനശില മാനവ സാഹോദര്യമെന്ന് പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങൾ. സകല വിഭിന്നതകൾക്കും അതീതമായി മനുഷ്യനെ സഹോദരനും സുഹൃത്തുമായി കാണാന്‍ കഴിയുമ്പോഴേ ശാന്ത സുന്ദരമായ ഒരു ലോകം യാഥാര്‍ത്ഥ്യമാകൂ. വര്‍ത്തമാന കാലം ഇത്ര കലുഷമായതിന്റെ കാരണം ഈ സാഹോദര്യ ബോധം കൈമോശം വന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ദാറുൽ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റി റൂബീ ജൂബിലി പ്രചരണാർത്ഥം നിലമ്പൂർ ചന്തക്കുന്നിൽ ഹാദിയ വണ്ടൂർ ചാപ്റ്റർ സംഘടിപ്പിച്ച വാമിനോ സമാപന മാനവ സംഗമം ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുൻ കാലങ്ങളില്‍ ജാതിഭേദവും മതദ്വേഷവുമില്ലാതെ പരസ്പരം വാണിരുന്ന പ്രദേശങ്ങളില്‍ ഇന്ന് ഭിന്നിപ്പിക്കാനുളള പ്രവര്‍ത്തനങ്ങളാണ് കൂടുതല്‍ നടന്നു വരുന്നത്. വിദ്വേഷത്തിന്റെ വിത്തുകളും വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നു. ഈ ഭിന്നിപ്പുകളുടെ പശ്ചാത്തലം മതവും സമ്പത്തും രാഷ്ട്രീയവുമാണെന്ന് ആര്‍ക്കും എളുപ്പം കാണാവുന്നതാണ്. മനസ്സുകൾക്കിടയിൽ മതിലുകൾ പണിയുന്ന വെറുപ്പിൻ്റെ ശക്തികളെ അകറ്റി നിർത്താൻ സമൂഹം തയ്യാറാകണമെന്ന് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ പറഞ്ഞു.

മാനവ സംഗമത്തിൽ കാതോലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ വൈസ് പ്രസിഡന്റ് ഡോ. ജോസഫ് മാർ തോമസ്, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി, ഡിസിസി മലപ്പുറം പ്രസിഡൻ്റ് വി.എസ് ജോയ്, മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഇസ്മാഈൽ മൂത്തേടം, എസ് വൈ എസ് സംസ്ഥാന സെക്രട്ടറി ഓണംമ്പിള്ളി മുഹമ്മദ് ഫൈസി, സഅദ് ഫൈസി ചുങ്കത്തറ, യഅഖൂബ് ഫൈസി, ടി.പി സലീം എടക്കര, ഹാദിയ ജനറൽ സെക്രട്ടറി ഡോ. ഹാരിസ് കെ ടി ഹുദവി, കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റ് മെമ്പർ ഡോ. അൻവർ ഷാഫി ഹുദവി തുടങ്ങിയവർ സംസാരിച്ചു.

പുതുപൊന്നാനി സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു

Sharing is caring!