ജ്വല്ലറിയുടമകളെ ആക്രമിച്ച് സ്വര്‍ണം കവര്‍ന്ന കേസില്‍ ഒരു പ്രതി കോടതിയിൽ കീഴടങ്ങി

പെരിന്തല്‍മണ്ണ: ജ്വല്ലറിയുടമകളെ ആക്രമിച്ച് സ്വര്‍ണം കവര്‍ന്ന കേസില്‍ ഒരു പ്രതി കോടതിയിൽ കീഴടങ്ങി. തൃശൂർ പരപ്പൂർ തോളൂർ ചാലക്കൽ വീട്ടിൽ മനോജ് (32) ആണ് പെരിന്തൽമണ്ണ കോടതിയിൽ ഹാജരായത്. പിന്നീട് പോലീസ് കസ്റ്റഡിയിൽ വാങ്ങി ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇതോടെ ഈ കേസില്‍ അറസ്റ്റ് ചെയ്തവരുടെ എണ്ണം 14 ആയി.
പെരിന്തല്‍മണ്ണയില്‍ കടയടച്ച് വീട്ടിലേക്ക് ബൈക്കില്‍ പോവുകയായിരുന്ന കെ.എം. ജ്വല്ലറിയുടമകളായ യൂസഫിനേയും സഹോദരന്‍ ഷാനവാസിനേയും കാറുകൊണ്ട് ഇടിച്ചിട്ട് ആക്രമിച്ച് മാരകമായി പരിക്കേല്‍പിച്ച് 3.2 കിലോഗ്രാം സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നെന്നാണ് കേസ്. പെരിന്തല്‍മണ്ണ ഡി.വൈ.എസ്.പി ടി.കെ. ഷൈജു, പെരിന്തല്‍മണ്ണ ഇൻസ്പെക്ടർ സുമേഷ് സുധാകരന്‍ എന്നിവരുടെ നേതൃത്വത്തിലാണ് കേസന്വേഷണം.
കരുളായി ഉൾവനത്തിൽ പാറയിൽ നിന്ന് കാൽ വഴുതി വീണ് ആദിവാസി യുവതി മരിച്ചു
RECENT NEWS

നിലമ്പൂരിൽ കൊട്ടിക്കലാശം; പ്രതീക്ഷയോടെ മുന്നണികൾ
പ്രധാനപ്പെട്ട മുന്നണികളെല്ലാം ആവേശമേറിയ കൊട്ടിക്കലാശത്തിൽ സജ്ജമായപ്പോൾ നിലമ്പൂർ മുൻ എംഎൽഎയും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ പി വി അൻവർ വീടുകള്‍ കയറി പ്രചരണം നടത്തി