യുവ സംരഭകർക്ക് പ്രത്സാഹനവുമായി സ്കെയിൽ അപ്പ് കോൺക്ലേവ് രണ്ടാം എഡിഷൻ
പെരിന്തൽമണ്ണ: നജീബ് കാന്തപുരം എം എൽ എ മുൻകയ്യെടുത്ത് നടപ്പാക്കുന്ന സംരഭകത്വ സഹായ കൂട്ടായ്മയായ സ്‌കെയില്‍ അപ്പ് കോൺക്ലേവിന്റെ രണ്ടാം എഡിഷന്‍ 2025 ഫെബ്രുവരി 15,16 തിയ്യതികളില്‍ പെരിന്തല്‍മണ്ണ ശിഫ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. വ്യവസായ, വാണിജ്യ, സാങ്കേതിക രംഗത്തെ പ്രശസ്തത വ്യക്തിത്വങ്ങളെയും ഭരണ നേതൃത്വത്തെയും ഒരുമിച്ചിരുത്തി പുതിയ തലമുറയിലെ ചെറുപ്പക്കാര്‍ക്ക് സംരംഭകത്വത്തിലേക്ക് വഴി തുറക്കുന്നതിന് വേണ്ടിയാണ് സ്‌കെയിലപ്പ് കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നതെന്ന് എം എൽ എ പറഞ്ഞു. കഴിഞ്ഞ വര്‍ഷവും പെരിന്തല്‍മണ്ണയില്‍ സ്‌കെയിലപ്പ് കോണ്‍ക്ലേവ് സംഘടിപ്പിച്ചിരുന്നു. അഞ്ചു വേദികളിലായി നടന്നിരുന്ന കോണ്‍ക്ലേവില്‍ പതിനായിരത്തോളം പേര്‍ പങ്കെടുത്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇത്തവണയും കൂടുതല്‍ വിപുലമായി കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത്.
കഴിഞ്ഞ വര്‍ഷം നടന്ന ബിസിനസ് കോണ്‍ക്ലേവിന് ശേഷം മലബാര്‍ മേഖലയില്‍ നിന്നുള്ള രണ്ടായിരത്തിലധികം ചെറുതും വലുതുമായ സംരംഭകര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ഉറപ്പാക്കാന്‍ സാധിച്ചിട്ടുണ്ട്. സംരംഭങ്ങളുടെയും സംരംഭകരുടെയും വളര്‍ച്ചക്കായി ആവശ്യമായ വിദഗ്ധ ഉപദേശങ്ങളും നിര്‍ദേശങ്ങളും ഉറപ്പാക്കി വരുന്നുണ്ട്. പതിനഞ്ചോളം സ്റ്റാര്‍ട്ടപ്പുകളുടെ പ്രാരംഭ ഘട്ടം മുതലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ സാധിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ കോണ്‍ക്ലേവിന്റെ ഭാഗമായ സംരംഭകരുടെ കൂട്ടായ്മയിലൂടെ പെരിന്തല്‍മണ്ണ കേന്ദ്രമായി സ്‌കെയിലപ്പ് വില്ലേജ് എന്ന പബ്ലിക് ലിമിറ്റഡ് കമ്പനി ആരംഭിച്ചിട്ടു. ഇതിനായി ഡയറക്ടര്‍ ബോര്‍ഡ് രൂപീകരിച്ച് പ്രവര്‍ത്തിച്ചു വരുന്നു. മലബാറിനെ സംരംഭകത്വ കേന്ദ്രമാക്കുക, പെരിന്തല്‍മണ്ണയില്‍ അന്താരാഷ്ട്ര വ്യവസായ, ഐ.ടി പാര്‍ക്ക് ആരംഭിക്കുക എന്ന ലക്ഷ്യത്തോടെയുള്ള പദ്ധതികള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്. വിദ്യാഭ്യാസത്തോടൊപ്പം സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനായി രണ്ടായിരം വിദ്യാര്‍ത്ഥികള്‍ക്ക് കരിയര്‍ ഗൈഡന്‍സും സംരംഭകത്വ പരിശീലനും നൈപുണ്യപരിശീലനവും നല്‍കിയിട്ടുണ്ട്. 30 ഇന നൈപുണ്യ വര്‍ദ്ധക പരിപാടികളും ഇക്കാലയളവില്‍ നടപ്പാക്കിയിട്ടുണ്ട്. പെരിന്തല്‍മണ്ണയില്‍ ഫെബ്രുവരിയില്‍ നടക്കാന്‍ പോവുന്ന രണ്ടാമത് ബിസിനസ് കോണ്‍ക്ലേവില്‍ പതിനായിരത്തിലധികം സംരംഭകര്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍, നോളജ് ഇക്കോണമി മിഷന്‍, കെ.എസ്.ഐ.ഡി.സി തുടങ്ങിയ സര്‍ക്കാര്‍ ഏജന്‍സികളുടെ സഹകരണത്തോടെയാണ് കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത്. മൂന്നു വര്‍ഷം കൊണ്ട് 50 സംരംഭങ്ങളും ഇതിലൂടെ രണ്ടായിരം പേര്‍ക്കെങ്കിലും തൊഴിലവസരങ്ങളും സൃഷ്ടിക്കുകയാണ് കോണ്‍ക്ലേവിന്റെ ഉദ്ദേശ്യം. രാജ്യത്തിനകത്തും പുറത്തുമുള്ള പ്രമുഖരായ സംരംഭകരും, വ്യവസായ, വാണിജ്യ, സാമൂഹ്യ, വിദ്യാഭ്യാസ രംഗങ്ങളിലെ പ്രമുഖരും കോണ്‍ക്ലേവില്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളത്തില്‍ സ്‌കെയില്‍ അപ് സിഇഒ നദീം അഹ്മദും പങ്കെടുത്തു.
മലപ്പുറത്തെ രണ്ട് ഹോട്ടലുകൾ ഭക്ഷ്യസുരക്ഷ വകുപ്പ് അടപ്പിച്ചു
RECENT NEWS
ജീവനക്കാരുടെയും അധ്യാപകരുടെയും പണിമുടക്ക് – പ്രതിഷേധ സംഗമം
മലപ്പുറം : സംസ്ഥാനത്തെ സർക്കാർ ജീവനക്കാരും അധ്യാപകരും നടത്തുന്ന പണിമുടക്കിനിടനുബന്ധിച്ച് അസറ്റ് ( അസോസിയേഷൻ ഫോർ സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ്) മലപ്പുറം സിവിൽ സ്റ്റേഷന് മുന്നിൽ പ്രതിഷേധ സംഗമം നടത്തി. പങ്കാളിത്ത പെൻഷൻ പിൻവലിക്കുക, ശമ്പള [...]