സാദിഖലി തങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ
പാലക്കാട്: സാദിഖലി തങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സാദിഖലി തങ്ങൾ ജമാഅത്തെ ഇസ്‍ലാമിയുടെ അനുയായിയെപ്പോലെ പ്രവർത്തിക്കുന്നുവെന്നാണ് മുഖ്യമന്ത്രിയുടെ പരാമർശം. നേരത്തേയുള്ള തങ്ങൾ എല്ലാവരാലും ആദരിക്കപ്പെട്ടയാളാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പാലക്കാട് തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടയിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം.
ഒരാളുടെ കോൺഗ്രസ് പ്രവേശനത്തെ വലതുപക്ഷ മാധ്യമങ്ങൾ മഹത്വവത്കരിക്കുന്നുവെന്നാണ് സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശനത്തെക്കുറിച്ച് മുഖ്യമന്ത്രിയുടെ പരാമർശം. ന്യൂനപക്ഷ വിഭാഗങ്ങളിലെ അമർഷം മറികടക്കാൻ സന്ദീപ് പാണക്കാട് പോകുന്നു. സന്ദീപിന്റെ ഇന്നലെ വരെയുള്ള കാര്യങ്ങൾ ലീഗ് അണികൾക്കും ന്യൂനപക്ഷ വിഭാഗങ്ങൾക്കും അറിയാം. സന്ദീപിനെ മഹാത്മാവാക്കുന്നത് ജാള്യത മറയ്ക്കാനാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പാണക്കാടിന്റെ ആതിഥേയത്വം സ്വീകരിച്ച് സന്ദീപ് വാര്യർ
RECENT NEWS
ഉമ്മയുടെ സംസ്ക്കാരം കഴിഞ്ഞ് തിരികെയത്തിയ പ്രവാസി യുവാവ് മരണപ്പെട്ടു
അബുദാബി: അമ്മയുടെ സംസ്കാരം കഴിഞ്ഞ് തിരികെ വന്ന മലയാളി യുവാവ് 20 ദിവസത്തിന് ശേഷം അബുദാബിയില്‍ മരിച്ചു. കാസർകോട് കാഞ്ഞങ്ങാട് ചിത്താരി സ്വദേശിയായ എംപി മുഹമ്മദ് ഇർഷാദ് (36) ആണ് മരിച്ചത്. പ്രവാസ ലോകത്തിനും വേദനയാകുകയാണ് യുവാവിന്റെ വേര്‍പാട്. [...]