അരീക്കോട് സ്വദേശിയായ യുവാവ് ജുബൈലിൽ വാഹനാപകടത്തിൽ മരിച്ചു

അരീക്കോട് സ്വദേശിയായ യുവാവ് ജുബൈലിൽ വാഹനാപകടത്തിൽ മരിച്ചു

ജുബൈൽ: അരീക്കോട് സ്വദേശിയായ യുവാവ് ജുബൈലിൽ വാഹനാപകടത്തിൽ മരിച്ചു. അത്താണിക്കൽ സ്വദേശി സഹീദ് ചെറൂത്ത് (40) ആണ് മരിച്ചത്. റോഡരികിൽ വാഹനം നിർത്തി തകരാർ പരിഹരിക്കുന്നതിനിടയിൽ മറ്റൊരു വാഹനം വന്നിടിച്ചായിരുന്നു അപകടം. റാസ്‌ അൽ ഖൈർ നാരിയ-മുനീഫ റോഡിലാണ് അപകടമുണ്ടായത്.

ജുബൈലിലെ ഓയിൽ വർക്ക് ഷോപ്പിൽ ഹെവി ട്രക്ക് ഡ്രൈവർ ആയി ജോലി ചെയ്തു വരികയായിരുന്നു. മൃതദേഹം ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നി. ഔദ്യോഗിക നടപടികൾ പുരോഗമിക്കുകയാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. കൈത്തായിൽപാറ അബൂബക്കർ മുസ്​ലിയാരുടെ മകനാണ്.

മലയാളി നേഴ്സ് യു കെയിൽ മരിച്ചു

 

Sharing is caring!