മലപ്പുറം ബ്ലോക്ക് പഞ്ചായത്തിന്റെ ‘ഇംബൈബ്’ പദ്ധതി മൂന്നാം വര്‍ഷത്തിലേക്ക്

മലപ്പുറം: ബ്ലോക്ക് പഞ്ചായത്തിന്റെ തനത് പദ്ധതിയായ ‘ഇംബൈബ്’ മൂന്നാം വര്‍ഷത്തിലേക്ക്. മത്സരപരീക്ഷകള്‍ ആത്മവിശ്വസത്തോടെ നേരിടാന്‍ വിദ്യാര്‍ഥികളെ പ്രാപ്തമാക്കുന്നതിന് ബ്ലോക്ക് പഞ്ചായത്ത് ഒരുക്കിയ പ്രത്യേക പദ്ധതിയാണ് ‘ഇംബൈബ്’. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ 10 ഹൈസ്കൂളുകളിലെ എട്ടാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥികളില്‍ നിന്ന് പ്രത്യേകം തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് മികച്ച പരിശീലനം നല്കി, അര ലക്ഷത്തോളം രൂപ ലഭിക്കുന്ന നാഷനല്‍ മീന്‍സ് കം മെറിറ്റ് സ്കോളര്‍ഷിപ്പ് ഉള്‍പ്പെടെയുള്ള മത്സരപരീക്ഷകള്‍ എഴുതാന്‍ വിദ്യാര്‍ഥികളെ തയ്യാറാക്കുന്നതിനാണ് പദ്ധതി നടപ്പാക്കുന്നത്.
സംസ്ഥാനത്ത് മറ്റൊരു തദ്ദേശ സ്വയംഭരണ സ്ഥാപനവും നടപ്പാക്കാത്ത നവീന പദ്ധതി മൂന്നാം വര്‍ഷമാണ് സര്‍ക്കാരിന്റെ പ്രത്യേകാനുമതിയോടെ മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്നത്. ‘ഇംബൈബ്’ പദ്ധതിയുടെ ആദ്യവര്‍ഷം 53 വിദ്യാര്‍ഥികളും രണ്ടാം തവണ 76 പേരും എന്‍.എം.എം.എസ്. സ്കോളര്‍ഷിപ്പിന് അര്‍ഹരായി.
കോഡൂര്‍ ചെമ്മങ്കടവ് പി.എം.എസ്.എ.എം.എ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടന്ന ചടങ്ങില്‍ മൂന്നാം വര്‍ഷ പദ്ധതിയുടെ ഉദ്ഘാടനവും വിദ്യാര്‍ഥികള്‍ക്ക് സൗജന്യ വിതരണത്തിനുള്ള കൈപുസ്തകത്തിന്റെ പ്രകാശനവും ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി. നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. അബ്ദുറഹിമാന് കാരാട്ട് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റജുല പെലത്തൊടി പദ്ധതി വിശദീകരണം നടത്തി.
ചടങ്ങില്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരായ റാബിയ ചോലക്കല്‍ (കോഡൂര്‍), മൂസ കടമ്പോട് (ഒതുക്കുങ്ങല്‍), കെ. ഇസ്മായില്‍ (പൂക്കോട്ടൂര്‍), പി. സുനീറ (മൊറയൂര്‍), ബ്ലോക്ക് പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷരായ കെ.എം. മുഹമ്മദലി മാസ്റ്റര്‍, സഫിയ പന്തലാഞ്ചേരി, എ.കെ. മെഹനാസ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.എം. സുജാത, ചെമ്മങ്കടവ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പി.ടി.എ പ്രസിഡന്റ് പി.പി. അബ്ദുന്നാസര്‍, വൈസ് പ്രസിഡന്റ് മൈസൂണ്‍ റിയാസ്, എം.ടി.എ പ്രസിഡന്റ് ജുമൈല വരിക്കോടന്‍, പ്രഥമാധ്യാപകന് സി.എച്ച് ഇബ്രാഹിം എന്നിവര്‍ പ്രസംഗിച്ചു.
കെ ടി ജലീലിന്റെ മുസ്ലിം വിരുദ്ധ പരാമർശത്തിനെതിരെ യൂത്ത് ലീഗ് നൽകിയ പരാതിയിൽ അന്വേഷണം
ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എം.ടി. ബഷീര്‍, കെ.പി. റാബിയ, പി.ബി. അബ്ദുല്‍ബഷീര്‍, മുഹ്സിനത്ത്, എം. സുബൈദ, വി. സുലൈഖ, ആഷിഫ തസ്നി, ഫായിസ, കോഡൂര്‍ ഗ്രാമപ്പഞ്ചായത്തംഗങ്ങളായ ആസ്യ കുന്നത്ത്, മുംതാസ് വില്ലന്‍, ജൂബി മണപ്പാട്ടില്‍, അധ്യാപകരായ അബ്ദുറഹൂഫ് വരിക്കോടന്‍, എ.കെ. ഫസലുറഹിമാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
RECENT NEWS

നിലമ്പൂരിൽ കൊട്ടിക്കലാശം; പ്രതീക്ഷയോടെ മുന്നണികൾ
പ്രധാനപ്പെട്ട മുന്നണികളെല്ലാം ആവേശമേറിയ കൊട്ടിക്കലാശത്തിൽ സജ്ജമായപ്പോൾ നിലമ്പൂർ മുൻ എംഎൽഎയും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ പി വി അൻവർ വീടുകള്‍ കയറി പ്രചരണം നടത്തി