മമ്പുറം തങ്ങള്‍ ഏകദിന പൈതൃക സെമിനാര്‍ സംഘടിപ്പിച്ചു

മമ്പുറം തങ്ങള്‍ ഏകദിന പൈതൃക സെമിനാര്‍ സംഘടിപ്പിച്ചു

ചെമ്മാട്: മമ്പുറം സയ്യിദ് അലവി മൗലദ്ദവീല തങ്ങളുടെ 186ാം ആണ്ടിനോടനുബന്ധിച്ച് ഫാത്വിമ സഹ്‌റ ഇസ്‌ലാമിക വനിതാ കോളേജ് വിദ്യാര്‍ത്ഥി സംഘടന ഗസ്‌വ ഏകദിന പൈതൃക സെമിനാര്‍ സംഘടിപ്പിച്ചു. മമ്പുറം തങ്ങള്‍: നവോത്ഥാന നായകന്‍ എന്ന പ്രമേയത്തില്‍ സംഘടിപ്പിക്കപ്പെട്ട സെമിനാര്‍ ദാറുല്‍ഹുദാ ഇസ്‌ലാമിക സര്‍വകലാശാല വൈസ് ചാന്‍സലറും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ മുശാവറാംഗവുമായ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി ഉദ്ഘാടനം ചെയ്തു. വി.ടി അബ്ദുറഫീഖ് ഹുദവി അധ്യക്ഷനായി. ദാറുല്‍ഹുദാ ജനറല്‍ സെക്രട്ടറി യു.ശാഫി ഹാജി, രജിസ്ട്രാര്‍ ഡോ.റഫീഖ് ഹുദവി കരിമ്പനക്കല്‍, എം.കെ.എം ജാബിറലി ഹുദവി, ഉമർ ഫാറൂഖ് ഹുദവി,സയ്യിദ് ശാഹുൽ ഹമീദ് ഹുദവി, സുലൈമാൻ ദാരിമി, അലിഹസൻ ഹുദവി എന്നിവര്‍ പ്രസംഗിച്ചു.

ഇരുപതോളം വിദ്യാര്‍ത്ഥിനികള്‍ പ്രബന്ധമവതരിപ്പിച്ച സെമിനാറിലെ വിവിധ സെഷനുകള്‍ക്ക് ഡോ.സുഹൈല്‍ ഹിദായ ഹുദവി, ഡോ.മോയിന്‍ ഹുദവി മലയമ്മ, അനീസ് ഹുദവി കമ്പളക്കാട് എന്നിവര്‍ നേതൃത്വം നല്‍കി. സമാപന ചടങ്ങിൽ സയ്യിദത്ത് സജ്‌നാ ബീവി പാണക്കാട് ഉദ്ഘാടനം ചെയ്ത് അവാര്‍ഡ് ദാനം നിര്‍വഹിച്ചു. കോളേജ് ഹെഡ്മിസ്ട്രസ് സലീന ടീച്ചര്‍ ആധ്യക്ഷ്യം വഹിച്ചു.

മലപ്പുറം ജില്ലയിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

Sharing is caring!