ലോക്സഭാ തിരഞ്ഞെടുപ്പ് വിജ്ഞാപനമായി; ആദ്യ ദിവസം ആരും പത്രിക നല്‍കിയില്ല
മലപ്പുറം: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനത്തിനു പിന്നാലെ മലപ്പുറം ലോക്സഭാ മണ്ഡലത്തിന്റെ തിരഞ്ഞെടുപ്പ് സംബന്ധിച്ച നോട്ടീസ് (ഫോറം 1) വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ വി.ആര് വിനോദും പൊന്നാനി ലോക്സഭാ മണ്ഡലത്തിന്റെ നോട്ടീസ് വരണാധികാരിയായ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് കെ. മണികണ്ഠനും പ്രസിദ്ധീകരിച്ചു.
പത്രികാ സമര്‍പ്പണത്തിന്റെ ആദ്യ ദിനമായ വ്യാഴാഴ്ച രണ്ടു മണ്ഡലങ്ങളിലും ആരും പത്രിക നല്‍കിയില്ല. ഏപ്രില്‍ നാല് വരെയുള്ള പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ വൈകീട്ട് 3 വരെ പത്രിക സ്വീകരിക്കും. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരമുള്ള അവധി ദിനങ്ങളായ മാര്‍ച്ച് 29, 31, ഏപ്രില്‍ ഒന്ന് തിയ്യതികളില്‍ പത്രിക സ്വീകരിക്കില്ല. പത്രികയുടെ സൂക്ഷ്മ പരിശോധന ഏപ്രില്‍ അഞ്ചിന് രാവിലെ 11ന് നടക്കും. ഏപ്രില്‍ എട്ട് വരെ നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള അവസരമുണ്ടാകും. എട്ടിന് വൈകീട്ട് മൂന്നു മുതല്‍ ചിഹ്നം അനുവദിക്കും. തുടര്‍ന്ന് ഏപ്രില്‍ 26 ന് തിരഞ്ഞെടുപ്പ് നടക്കും. ജൂണ്‍ നാലിനാണ് വോട്ടെണ്ണല്‍.
*ലോക്സഭാ തിരഞ്ഞെടുപ്പ്: ദൃശ്യ ശ്രവ്യ പരസ്യങ്ങള്‍ക്ക് മുന്‍കൂര്‍ അംഗീകാരം വാങ്ങണം*
ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇലക്ട്രോണിക്സ് മാധ്യമങ്ങളില്‍ സ്ഥാനാര്‍ത്ഥികളും വ്യക്തികളും നല്കുന്ന തിരഞ്ഞെടുപ്പ് പരസ്യങ്ങള്‍ക്ക് ജില്ലാതല മീഡിയ സര്ട്ടിഫിക്കേഷന് ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റിയുടെ മുന്‍കൂര്‍ അംഗീകാരം വാങ്ങണം. സംസ്ഥാനതലത്തില്‍ രാഷ്ട്രീയപാര്‍ട്ടികളും സംഘടനകളും നല്കുന്ന ദൃശ്യ, ശ്രവ്യ പരസ്യങ്ങള്‍ക്ക് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിലെ മീഡിയ സര്ട്ടിഫിക്കേഷന് ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റിയുടെ അംഗീകാരവും വാങ്ങണം.
മലപ്പുറത്ത് ജില്ലാ കളക്ടര്‍ വി.ആര് വിനോദ് ചെയര്‍മാനും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. മുഹമ്മദ് മെമ്പര്‍ സെക്രട്ടറിയുമായി ജില്ലാതല മീഡിയാ സര്ട്ടിഫിക്കേഷന് ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റി (എം.സി.എം.സി) രൂപീകരിച്ചിട്ടുണ്ട്. പെരിന്തല്‍മണ്ണ സബ് കളക്ടര്‍ അപൂര്‍വ ത്രിപാദി, എന്‍.ഐ.സി ജില്ലാ ഓഫീസര്‍ പി. പവനന്, ആകാശവാണി മഞ്ചേരി എഫ്.എം സ്റ്റേഷന് ഡയറക്ടര്‍ ഇന്‍ചാര്‍ജ് പ്രതാപ് പോള്‍, മലപ്പുറം പ്രസ് ക്ലബ്ബ് പ്രസിഡന്റ് വിമല്‍ കുമാര്‍ എന്നിവര്‍ കമ്മിറ്റിയംഗങ്ങളാണ്. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസില്‍ അഡീഷണല്‍ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ഡോ. അദീല അബ്ദുള്ളയുടെ അധ്യക്ഷതയില്‍ മീഡിയ സര്ട്ടിഫിക്കേഷന് ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.
ചങ്ങരംകുളത്ത് ബൈക്കപകടത്തിൽ പരുക്കേറ്റ യുവാവ് മരിച്ചു
ടി.വി ചാനലുകള്‍, ലോക്കല്‍ കാബിള്‍ ചാനലുകള്‍, റേഡിയോ, ഇ- പേപ്പര്‍, ഇന്റര്‍നെറ്റ്, സോഷ്യല്‍ മീഡിയ, സിനിമാ തിയേറ്ററുകള്‍, പൊതുസ്ഥലങ്ങളിലെ ഓഡിയോ- വിഷ്വല്‍ ഡിസ്പ്ലേ, ബള്‍ക് എസ്.എം.എസ്, ബള്‍ക് വോയ്സ് മെസേജ് എന്നിവയിലെ പരസ്യങ്ങള്‍ക്കെല്ലാം പ്രീ സര്ട്ടിഫിക്കേഷന് വാങ്ങണം. നിര്‍ദിഷ്ട ഫോമില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം സി ഡിയിലോ പെന്‍ഡ്രൈവിലോ അംഗീകാരം കിട്ടേണ്ട ഉള്ളടക്കത്തിന്റെ രണ്ട് പകര്‍പ്പും സാക്ഷ്യപ്പെടുത്തിയ ട്രാന്‍സ്ക്രിപ്റ്റും സിവില്‍ സ്റ്റേഷന് ബി 3 ബ്ലോക്കില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് /മീഡിയാ മോണിറ്ററിങ് സെല്ലില്‍ സമര്‍പ്പിക്കണം. പ്രക്ഷേപണത്തിന് നിശ്ചയിച്ച തീയതിക്ക് മൂന്ന് ദിവസം മുമ്പെങ്കിലും അപേക്ഷ നല്‍കണം. ജില്ലാതല സമിതി രണ്ട് ദിവസത്തിനകം തീരുമാനമെടുക്കണമെന്നാണ് ചട്ടം. തീരുമാനത്തിനെതിരെ സംസ്ഥാനതല കമ്മിറ്റിക്ക് അപ്പീല്‍ നല്‍കാം.
RECENT NEWS
വീട്ടമ്മയെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി
തിരൂർ: വളവന്നൂർ കുറുക്കോൾ സമദാനഗറിൽ വീട്ടമ്മയെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മൈലാടിക്കുന്നത് ബാവയുടെ ഭാര്യ നഫീസയാണ് (55) അയൽവാസിയുടെ വീട്ടുപറമ്പിലെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ [...]