ചങ്ങരംകുളത്ത് ബൈക്കപകടത്തിൽ പരുക്കേറ്റ യുവാവ് മരിച്ചു

ചങ്ങരംകുളത്ത് ബൈക്കപകടത്തിൽ പരുക്കേറ്റ യുവാവ് മരിച്ചു

ചങ്ങരംകുളം: കഴിഞ്ഞ ദിവസം ചങ്ങരംകുളം മാന്തടത്ത് വെച്ച് കാറും ബൈക്കും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ് തൃശൂർ അമല ആശുപത്രിയിൽ ചികിത്സയിലായിരുന്ന ചെല്ലൂർ സ്വദേശി കാസിമിന്റെ മകൻ ആബിദ് (22) മരണപ്പെട്ടു. മാതാവ് : താഹിറ. സഹോദരങ്ങൾ: ആസിഫ്, തസ്മീറ.

ചെല്ലുർ മാളിയേക്കൽ ആബിദ് നേരത്തെ കുറ്റിപ്പുറം ഗാലക്സി ഹൈപ്പർ മാർക്കറ്റിലും ഇപ്പോൾ ട്രെൻഡ്സിലും ജോലി ചെയ്തു വരികയായിരുന്നു. കുറ്റിപ്പുറത്തെ ആംബുലൻസ് ഡ്രൈവർ റഷീദിൻ്റെ സഹോദരി പുത്രനാണ്. തൃശൂർ അമല ആശുപത്രിയിലുള്ള മ്യതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം ചെല്ലൂർ ജുമാ മസ്ജിദിൽ ഖബറടക്കം നടത്തും.

11കാരിക്ക് പീഡനം; മദ്രസ അധ്യാപകന് 81 വർഷം തടവ്

Sharing is caring!