അറബികളോട് പൗരത്വ നിയമം സംസാരിച്ച് കെ എസ് ഹംസ

അറബികളോട് പൗരത്വ നിയമം സംസാരിച്ച് കെ എസ് ഹംസ

എടപ്പാള്‍: എടപ്പാള്‍ ആയുര്‍ ഗ്രീൻ ആയുർവേദ ആശുപത്രിയില്‍ അറബികളുടെ ചങ്ങാതിയായി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.എസ് ഹംസ. ഇഫ്താറില്‍ പങ്കെടുക്കാനെത്തിയതായിരുന്നു സ്ഥാനാര്‍ത്ഥി.

ആയുര്‍ ഗ്രീനില്‍ ചികിത്സയ്‌ക്കെത്തിയ വിവിധ അറബ് രാഷ്ട്രങ്ങളിലെ പൗരരുടെ ഇടയിലാണ് ഹംസ എത്തിപ്പെട്ടത്. എല്ലാവരുമായും അറബിയില്‍ കുശലാന്വേഷണം. സ്ഥാനാര്‍ത്ഥിയാണെന്നറിഞ്ഞതോടെ എല്ലാവരും വിജയാശംസകള്‍ നേര്‍ന്നു. ചിലര്‍ ഇന്ത്യയിലെ പൗരത്വ നിയമത്തിലെ ആശങ്ക പങ്കിട്ടു. കരിനിയമത്തിനെതിരെയുള്ള ഇടത് പ്രസ്ഥാനങ്ങളുടെ പോരാട്ടം ഹംസ വിശദീകരിച്ചു.

എല്ലാവരുമായി ചേര്‍ന്ന് കാവ കുടിച്ച ശേഷമാണ് ഹംസ യാത്രപറഞ്ഞത്. ആശുപത്രിയിലെ ജീവനക്കാര്‍, രോഗികള്‍ എന്നിവരെ കണ്ട് സ്ഥാനാര്‍ത്ഥി വോട്ടഭ്യര്‍ത്ഥിച്ചു. ആയുര്‍ ഗ്രീന്‍ ഡയറക്ടര്‍ ലത്തീഫ് നാലകത്ത്, ഓപ്പറേഷന്‍ ഹെഡ് ജിയാസ്, എഫ്.എം.ബി ഹെഡ് തോമസ് ജോണ്‍, മലബാര്‍ എന്‍ജിനീയറിങ് കോളജ് ഡയറക്ടര്‍ ഡോ. മന്‍സൂര്‍ എന്നിവര്‍ സ്ഥാനാര്‍ത്ഥിയോടൊപ്പമുണ്ടായിരുന്നു.

രണ്ടര വയസുകാരിയുടെ മരണം മർദനമേറ്റെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്; പിതാവ് കസ്റ്റഡിയിൽ

Sharing is caring!