റമളാന്‍ 27-ാം രാവ് പ്രാര്‍ത്ഥനാ സമ്മേളനം പ്രാസ്ഥാനിക സംഗമം നടത്തി
മലപ്പുറം: റമളാന്‍ 27-ാം രാവായ ഏപ്രില്‍ 06 ശനിയാഴ്ച മലപ്പുറം സ്വലാത്ത് നഗറില്‍ നടക്കുന്ന പ്രാര്‍ത്ഥനാ സമ്മേളനത്തിന്റെ ഭാഗമായി കേരള മുസ്ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ്, എസ്.എം.എ, എസ്,ജെ,എം സംഘടനകളുടെ നേതൃത്വത്തില്‍ പ്രാസ്ഥാനിക സംഗമം നടത്തി. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി പി.എം മുസ്തഫ കോഡൂര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
കേരള മുസ്ലിം ജമാഅത്ത് സോണ്‍ പ്രസിഡന്റ് പി. സുബൈര്‍ കോഡൂര്‍ അദ്ധ്യക്ഷത വഹിച്ചു. സമസ്ത ജില്ലാ സെക്രട്ടറി ഇബ്‌റാഹീം ബാഖവി മേല്‍മുറി മുഖ്യപ്രഭാഷണം നടത്തി. എസ്.വൈ.എസ് ജില്ലാ സെക്രട്ടറി പി.പി മുജീബ് റഹ്മാന്‍, ശൗക്കത്തലി സഖാഫി പടിഞ്ഞാറ്റുമുറി, മുഹമ്മദ് സഖാഫി പഴമള്ളൂര്‍, സിദ്ദീഖ് മുസ്ലിയാര്‍ മക്കരപ്പറമ്പ്, ടിപ്പുസുല്‍ത്വാന്‍ അദനി എന്നിവര്‍ പ്രസംഗിച്ചു. മലപ്പുറം സോണിലെ 73 യൂണിറ്റുകളില്‍ നിന്നും ഏപ്രില്‍ 4 ന് വ്യാഴാഴ്ച മഅദിന്‍ അക്കാദമിയിലേക്ക് ഭക്ഷ്യ വിഭവങ്ങളെത്തിക്കാന്‍ പ്രാസ്ഥാനിക സംഗമം തീരുമാനിച്ചു. പദ്ധതിയുടെ വിജയത്തിന് സര്‍ക്കിള്‍ തല സമിതി രൂപീകരിച്ചു.
പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി വനിതാ സൗഹൃദ ഇഫ്താർ
RECENT NEWS
പുത്തനത്താണിയിലെ മഹാരാഷ്ട്ര സ്വദേശിയെ കൊലപ്പെടുത്തിയ കേസിൽ മധ്യവയസ്കന് ജീവപര്യന്തം
മഞ്ചേരി: സ്വര്‍ണം കാണാതായതിലുള്ള വിരോധത്താല്‍ മഹാരാഷ്ട്ര സ്വദേശിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി കാലടി, മറ്റൂര്‍ വില്യമംലത്ത് ഹൗസില്‍ രാജനെ (64) മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജ് എ വി. ടെല്ലസ് ജീവപര്യന്തം തടവനുഭവിക്കുന്നതിനും, ഒരു ലക്ഷം [...]