മൊറോക്കോ രാജാവിന്റെ റമദാന് സദസ്സിന് നേതൃത്വം നല്കി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി
റബാത് (മൊറോക്കോ): മൊറോക്കന്‍ രാജാവ് മുഹമ്മദ് ആറാമന്റെ കൊട്ടാരത്തില്‍ നടന്ന ദുറൂസുല്‍ ഹസനിയ്യ പണ്ഡിത സദസ്സിന് സമസ്ത കേന്ദ്ര മുശാവറാംഗവും ദാറുല്‍ഹുദാ വൈസ് ചാന്‍സലറുമായ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി നേതൃത്വം നല്കി .
രാജാവിന്റെ സന്നിധിയില്‍ കഴിഞ്ഞ ദിവസം നടന്ന സദസ്സില്‍ മതപ്രബോധനത്തിന്റെ പ്രാധാന്യവും പ്രബോധകരുടെ മഹത്വവും എന്ന വിഷയത്തില്‍ ഡോ. നദ് വി പ്രഭാഷണം നടത്തി.
മാനുഷിക മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനു ഇതര മതസ്ഥരുമായുള്ള സഹകരണവും മതധ്രുവീകരണ പ്രവര്‍ത്തികള്‍ക്കെതിരെ സമവായവും ആവശ്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രവാചകന്മാരുടെയും പണ്ഡിതന്മാരുടെയും ദൗത്യമാണ് പ്രബോധനമെന്നും കാലോചിത മാര്‍ഗങ്ങള്‍ കണ്ടെത്തി മത പ്രസരണ രംഗത്ത് പുതുരീതികള്‍ ആവിഷ്കരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കിരീടാവകാശി അമീര്‍ ഹസന്, അമീര്‍ റശീദ്, അമീര്‍ ഇസ്മാഈല്‍, ഔഖാഫ്- മതകാര്യ വകുപ്പ് മന്ത്രി ഡോ.അഹ്മദ് തൗഫീഖ് എന്നിവരും മറ്റു രാഷ്ട്ര പ്രമുഖരും സദസ്സില്‍ സന്നിഹിതരായിരുന്നു. ഷാര്‍ജയിലെ ഡോ. അബ്ദുല്‍ ഹകീം മുഹമ്മദ് അല്‍ അനീസ്, കേംബ്രിഡ്ജ് ഇസ്ലാമിക് കോളേജ് ഡീന്‍ ഡോ. മുഹമ്മദ് അക്റം നദ്വി, മുഫ്തി അഹ്മദ് അന്നൂര്‍ മുഹമ്മദ് ചാഡ്, ഡോ. സലീം അല്വാന് അല്‍ ഹുസൈനി ഓസ്ട്രേലിയ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.
ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി ഇത് നാലാം തവണയാണ് ദുറൂസുല്‍ ഹസനിയ്യ പണ്ഡിത സദസ്സിന് നേതൃത്വം നല്കാന് രാജാവിന്റെ അതിഥിയായി മൊറോക്കോയിലെത്തുന്നത്.
RECENT NEWS
മോങ്ങത്ത് യുവാവിനെ കൊലപ്പെടുത്തിയ കേസിൽ തമിഴ്നാട് സ്വദേശി അറസ്റ്റിൽ
മലപ്പുറം: മോങ്ങത്ത് ലോഡ്ജ് മുറിയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തില്‍ തമിഴ്നാട് സ്വദേശി വാസുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശി ബല്‍റാമിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെ [...]