പേരാമ്പ്രയില്‍ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ മലപ്പുറത്തെ കുപ്രസിദ്ധ കുറ്റവാളി പിടിയില്‍

പേരാമ്പ്രയില്‍ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ മലപ്പുറത്തെ കുപ്രസിദ്ധ കുറ്റവാളി പിടിയില്‍

കോഴിക്കോട് പേരാമ്പ്ര സ്വദേശി അനുവിനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായത് മലപ്പുറത്തെ കുപ്രസിദ്ധനായ കുറ്റവാളി. അറുപതോളം കേസുകളില്‍ പ്രതിയായ കൊണ്ടോട്ടി സ്വദേശി മുജീബ് റഹ്‌മാനാണ് അനു വധക്കേസിലെ മുഖ്യപ്രതി. മുജീബിനേയം, ഇയാള്‍ക്ക് സഹായം നല്‍കിയ അബുബക്കറിനേയും പേരാമ്പ്ര പോലീസ് അറസ്റ്റ് ചെയ്തു.

ഇന്നലെ വൈകിട്ടാണ് അനുവിനെ കൊലപ്പെടുത്തിയ മുജീബ് റഹ്‌മാനെ കൊണ്ടോട്ടിയിലെ വീട്ടില്‍ നിന്നും കസ്റ്റഡിയില്‍ എടുക്കുന്നത്. തുടര്‍ന്ന് വിശദമായി ചെയ്യുകയും ബൈക്ക് ഉപേക്ഷീച്ച എടവണ്ണ പാറയിലും സ്വര്‍ണം വില്കാന്‍ ശ്രമിച്ച കൊണ്ടോട്ടിയിലെ ജ്വവലറിയിലും എത്തിച്ച് തെളിവെടുത്തു. സ്വര്‍ണം വില്പന നടത്താന്‍ സഹായിച്ചതിനാണ് കൊണ്ടോട്ടി സ്വദേശി അബുബക്കറിനെ അറസ്റ്റ് ചെയ്തത്.

തോട്ടിലേക്ക് തള്ളിയിട്ട അനുവിനെ പിന്നിട് പാലത്തിന് അടിയിലേക്ക് വലിച്ച് മാറ്റിയ ശേഷം ചെളിയിലേക്ക് മുഖം താഴ്ത്തിയാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. പ്രതികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പക്കണമെന്ന് കുടുംബം പ്രതികരിച്ചു.

ഭര്‍ത്താവിന്റെ അടുത്ത് വേഗം എത്തിക്കാമെന്ന് വാഗ്ദാനം ചെയ്താണ് അനുവിനെ ബൈക്കില്‍ കയറ്റിയത്. ബൈക്ക് പ്രതി മുജീബ് മട്ടന്നൂരില്‍ നിന്നും മോഷ്ടിച്ചതാണെന്ന് പൊലീസ് കണ്ടെത്തി. ബൈക്ക് കേന്ദ്രികരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്തിയത്. ബലാത്സംഗം, മോഷണം ഉള്‍പ്പെടെ 55 കേസുകളിലെ കൊടും ക്രിമിനലാണ് മുജീബ് റഹ്‌മാന്‍. ആഭരണങ്ങള്‍ കവരാന്‍ വേണ്ടിയാണ് അനുവിനെ പ്രതി വെള്ളത്തില്‍ മുക്കിക്കൊന്നതെന്നും പൊലീസ് സ്ഥിരീകരിച്ചു.

പോക്‌സോ കേസിലടക്കം പ്രതിയായ കുപ്രസിദ്ധ ഗുണ്ടയെ കാപ്പ നിയമപ്രകാരം നാടു കടത്തും

Sharing is caring!