പോക്‌സോ കേസിലടക്കം പ്രതിയായ കുപ്രസിദ്ധ ഗുണ്ടയെ കാപ്പ നിയമപ്രകാരം നാടു കടത്തും

പോക്‌സോ കേസിലടക്കം പ്രതിയായ കുപ്രസിദ്ധ ഗുണ്ടയെ കാപ്പ നിയമപ്രകാരം നാടു കടത്തും

മലപ്പുറം: കൊലപാതകശ്രമം അടക്കം നിരവധി ക്രിമിനല്‍ കേസ്സുകളില്‍ പ്രതിയായ കുപ്രസിദ്ധ റൗഡി അറഫാത്തിനെ കാപ്പ നിയമം ചുമത്തി അറസ്റ്റ് ചെയ്തു. മലപ്പുറം ജില്ലാ പോലിസ് മേധാവി എസ്.ശശിധരന്‍ന്റെ റിപ്പോര്‍ട്ട് പ്രകാരം മലപ്പുറം ജില്ലാ കളക്ടര്‍ ശ്രീ. വി.ആര്‍. വിനോദ് ആണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. അവസാനമായി പോക്‌സോ കേസ്സില്‍ ഉള്‍പ്പെട്ട് ജയിലില്‍ ആയിരുന്ന അറഫാത്ത് രണ്ട് മാസം മുമ്പാണ് ജയിലില്‍ നിന്നും ഇറങ്ങുന്നത്.

വധശ്രമം, കഠിനമായി ദേഹോപദ്രവം ഏല്‍പ്പിക്കുക, തട്ടികൊണ്ട് പോയി ഗുരുതരമായി പരിക്കേല്‍പ്പിച്ച് കവര്‍ച്ച നടത്തുക, മോഷണം, വീടുകളില്‍ കയറി അക്രമം നടത്തുക, കുട്ടികള്‍ക്കെതിരെ ലൈംഗിക ആതിക്രമം നടത്തുക തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെടുന്ന നിരവധി ക്രിമിനല്‍ കേസ്സുകളില്‍ പ്രതിയാണ് അറഫാത്ത്.

ഒളിവിലായിരുന്ന അറഫാത്തിനെ മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം താനൂര്‍ ഡി വൈ എസ് പി ബെന്നി വി വി യുടെ നേതൃത്യത്തിലുള്ള ഇന്‍സ്‌പെക്ടര്‍ മാത്യു ജെ, സബ്ബ് ഇന്‍സ്‌പെക്ടര്‍ പ്രമോദ്, സീനിയര്‍ സിവില്‍പോലീസ് ഓഫീസര്‍മാരായ സലേഷ്, പ്രകാശ്, അഖില്‍ രാജ്, സാജന്‍, വിനീത് വില്‍ഫ്രഡ്, സജേഷ് എന്നിവര്‍ അടങ്ങുന്ന പ്രത്യേക പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.

അകക്കണ്ണിന്റെ വെളിച്ചത്തില്‍ ജുമുഅ കര്‍മങ്ങള്‍ക്ക് മഅദിനിൽ നേതൃത്വം നല്‍കി മൂന്ന് ഭിന്നശേഷി പണ്ഡിതര്‍

കാപ്പ – 3 നിയമ പ്രകാരം അറസ്റ്റ് ചെയ്ത അറഫാത്തിനെ വിയ്യൂര്‍ സെണ്‍ട്രല്‍ ജയിലില്‍ ഹാജരാക്കി തടവിലാക്കും, 6 മാസത്തേക്കാണ് തടവ്. സമൂഹത്തില്‍ ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍ നടത്തി ക്രമസമാധാനം തകര്‍ക്കുന്ന ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.

 

Sharing is caring!