പോലീസ് കസ്റ്റഡിയില്‍ മരണപ്പെട്ട ആളുടെ വീട് സന്ദര്‍ശിച്ച് ഇ ടി
മലപ്പുറം: പോലീസ് കസ്റ്റഡിയില്‍ മരണപ്പെട്ട ആനക്കയം പന്തല്ലൂര്‍ കടമ്പോട് മൊയ്തീന്‍ കുട്ടിയുടെ വസതി മലപ്പുറം പാര്‍ലമെന്റ് നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി ഇടി മുഹമ്മദ് ബഷീര്‍ സന്ദര്‍ശിച്ചു. കഴിഞ്ഞ ആഴ്ചയാണ് പാണ്ടിക്കാട് പോലീസ് കസ്റ്റഡിയിലെടുത്ത മൊയ്തീന്‍കുട്ടി പോലീസ് കസ്റ്റഡിയില്‍ മരിച്ചത്. പൊലീസ് മര്‍ദ്ദനമാണ് മരണ കാരണമെന്ന് കുടുംബവും നാട്ടുകാരും ആരോപിച്ചിരുന്നു.
സംഭവത്തില്‍ നിയമനടപടിയുമായി മുന്നോട്ടു പോകുന്ന കുടുംബത്തിന് എല്ലാവിധ സഹായവും ഇ.ടി വാഗ്ദാനം ചെയ്തു. മലപ്പുറം നിയോജക മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി എ സലാം കെ വി മുഹമ്മദലി, അടോട്ട് ചന്ദ്രന്‍,ബാബു മാസ്റ്റര്‍. ഒറീസ മുഹമ്മദ്, മന്‍സൂര്‍ എന്ന കുഞ്ഞിപ്പു
എന്നിവര്‍ സംബന്ധിച്ചു.
പോക്‌സോ കേസിലടക്കം പ്രതിയായ കുപ്രസിദ്ധ ഗുണ്ടയെ കാപ്പ നിയമപ്രകാരം നാടു കടത്തും
RECENT NEWS
മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം; കേരളാ പത്രപ്രവര്‍ത്തക യൂണിയന്
മലപ്പുറം: മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നു കേരളാ പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പത്രപ്രവര്‍ത്തക പെന്ഷന് അപേക്ഷകളിലെ കാലതാമസം ഒഴിവാക്കാന്‍ ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം [...]




