ജനകീയ ഇഫ്താറൊരുക്കി മഅദിന്‍ അക്കാദമി

ജനകീയ ഇഫ്താറൊരുക്കി മഅദിന്‍ അക്കാദമി

മലപ്പുറം: മഅ്ദിന്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ജനകീയ ഇഫ്താർ നൂറ് കണക്കിനാളുകള്‍ക്ക് ആശ്വാസമേകുന്നു. മലപ്പുറത്തെയും പരിസരങ്ങളിലേയും വീടുകളില്‍ നിന്നാണ് ഓരോ ദിവസവും സമൃദ്ധമായ നോമ്പ് തുറയൊരുക്കുന്നതിന് വേണ്ട വിഭവങ്ങള്‍ പ്രധാനമായും എത്തിക്കുന്നത്. നാടിന്റെ പല ഭാഗങ്ങളിലുള്ള സ്‌നേഹ ജനങ്ങളുടെ സഹായങ്ങളുമാകുമ്പോള്‍ തങ്ങള്‍ ഇത് വരെ ജീവിതത്തില്‍ കാണാത്ത അനേകം പേര്‍ക്ക് ആശ്വാസമേകാന്‍ സാധിക്കുന്നു.

യാത്രക്കാര്‍, വിവിധ ആശുപത്രികളില്‍ രോഗികളുടെ കൂട്ടിരിപ്പുകാര്‍, ഉദ്യോഗസ്ഥര്‍, തൊഴിലാളികള്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയ നിരവധിപേര്‍ക്കാണ് സ്വലാത്ത് നഗറില്‍ നോമ്പ്തുറ ഒരുക്കുന്നത്. ദിവസവും ആയിരത്തിനുമേലെ ആളുകള്‍ക്കും റമളാന്‍ ഇരുപത്തിയേഴാം രാവില്‍ ഒരു ലക്ഷം പേര്‍ക്കും മഅ്ദിന്‍ അക്കാദമി ഇഫ്താറൊരുക്കും. വര്‍ഷങ്ങളായി മഅ്ദിന്‍ കാമ്പസില്‍ വിപുലമായ രീതിയില്‍ സമൂഹ നോമ്പ്തുറ സംഘടിപ്പിച്ച് വരുന്നുണ്ട്. പത്തിരിയും ബിരിയാണിയും പലഹാരങ്ങളുമെല്ലാം ഉള്‍കൊള്ളുന്ന വിഭവ സമൃദ്ധമായ നോമ്പ് തുറയാണ് ഓരോ ദിവസവും മഅ്ദിന്‍ കാമ്പസില്‍ ഒരുക്കുന്നത്. സ്‌നേഹമാണ് ഇഫ്ത്വാര്‍ സംഗമങ്ങളുടെ സന്ദേശമെന്നും സഹജീവിയുടെ സുഖ ദുഖങ്ങളില്‍ പങ്കാളികളായി വിശുദ്ധ റമളാനിന്റെ പവിത്രമായ ദിനരാത്രങ്ങളെ ഉപയോഗപ്പെടുത്തണമെന്നും മഅദിന്‍ അക്കാദമി സംഘടിപ്പിക്കുന്ന ഇഫ്ത്വാര്‍ സംഗമം ഒത്തൊരുമയുടെ വിജയമാണെന്നും മഅദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി പറഞ്ഞു.

വട്ടത്താണിയിൽ വാഹനാപകടം; ലോറി ഡ്രൈവർക്കും ബസ് ഡ്രൈവർക്കും പരുക്ക്

Sharing is caring!