വട്ടത്താണിയിൽ വാഹനാപകടം; ലോറി ഡ്രൈവർക്കും ബസ് ഡ്രൈവർക്കും പരുക്ക്
താനൂർ: വട്ടത്താണി കമ്പനിപ്പടിയിൽ വാഹനാപകടം. ഇന്നു രാവിലെ 7.30 ഓടെയാണ് സംഭവം മംഗലാപുരത്തുനിന്ന് തമിഴ്നാട്ടിലേക്ക് രാസവസ്തുക്കളുമായി പോവുകയായിരുന്ന ലോറിയും സ്വകാര്യബസ്സും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ലോറി സമീപത്തെ കരിമ്പ് ജ്യൂസ് കടയിലേക്ക് പാഞ്ഞുകയറിയെങ്കിലും ജ്യൂസ് കടയിൽ ആളില്ലാതിരുന്നതിനാൽ വൻ ദുരന്തം ഓഴിവായി. തകർന്ന ക്യാബിനിൽ കുടുങ്ങിയപോയ ലോറി ഡ്രൈവറെ ഏറെ നേരത്തേ ശ്രമത്തിനൊടുവിലാണ് നാട്ടുകാരും അഗ്നിശമന സേനയും ചേർന്ന് ക്യാബിൻ വെട്ടിപ്പൊളിച്ച് പുറത്തെടുത്തത്. തമിഴ്നാട് കരേക്കുടിയ സ്വദേശിയായ ലോറി ഡ്രൈവർ ആശുപത്രിയിൽ ചികിൽസയിലാണ്. ബസ് ഡ്രെവർക്ക് നിസാര പരിക്കേറ്റു.
മലപ്പുറത്ത് ബൈക്ക് സ്കൂൾ ബസിന് പിന്നിലിടിച്ച് പത്താം ക്ലാസ് വിദ്യാർഥി മരിച്ചു
RECENT NEWS
മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം; കേരളാ പത്രപ്രവര്‍ത്തക യൂണിയന്
മലപ്പുറം: മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നു കേരളാ പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പത്രപ്രവര്‍ത്തക പെന്ഷന് അപേക്ഷകളിലെ കാലതാമസം ഒഴിവാക്കാന്‍ ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം [...]




