മലപ്പുറത്ത് ബൈക്ക് സ്കൂൾ ബസിന് പിന്നിലിടിച്ച് പത്താം ക്ലാസ് വിദ്യാർഥി മരിച്ചു
വേങ്ങര: മിനി ഊട്ടിയിൽ വാഹനാപകടത്തിൽ പത്താം ക്ലാസ് വിദ്യാർഥി മരിച്ചു. വേങ്ങര കിളിനക്കോട് വില്ലൻ വീട്ടിൽ കമറുദ്ദിൻ്റെ മകൻ സിനാൻ (16) ആണു മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് കിളിനക്കോട് സ്വദേശി കെ.ടി.സനീജ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
മരിച്ച സിനാൻ ചേറൂർ സ്കൂൾ പത്താം ക്ലാസ് വിദ്യാർഥിയാണെന്നു പൊലീസ് പറഞ്ഞു. ഇന്ന് വൈകിട്ട് 5:30 മണിയോടെയായിരുന്നു അപകടം. മിനി ഊട്ടിയിൽ നിന്നു കൊണ്ടോട്ടി ഭാഗത്തേക്ക് ഇറങ്ങുമ്പോൾ നിയന്ത്രണം വിട്ട് ബൈക്ക് ബസ്സിന്റെ പിറകിൽ ഇടിക്കുകയായിരുന്നു എന്നാണു പ്രാഥമിക നിഗമനം. വിദ്യാർഥികളെ ഇറക്കാൻ നിർത്തിയിട്ടതായിരുന്നു ബസ്. പരുക്കേറ്റവരെ നാട്ടുകാരാണ് കൊണ്ടോട്ടിയിലെ ആശുപത്രിയിലെത്തിച്ചത്.
പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. അപകടം സംബന്ധിച്ച് കൂടുതൽ അന്വേഷിക്കുന്നതായി കൊണ്ടോട്ടി പൊലീസ് അറിയിച്ചു.
മലപ്പുറം സ്വദേശി ജുബൈലിൽ വാഹനാപകടത്തിൽ മരിച്ചു
RECENT NEWS
സ്ത്രീത്വത്തെ അപമാനിച്ച സി പി എം തെന്നല പഞ്ചായത്ത് മെംബറെ പുറത്താക്കണം- എ പി അനിൽകുമാർ
മലപ്പുറം: തെന്നല പഞ്ചായത്തിലെ സിപിഎം ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറിയും പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പട്ടെ വ്യക്തിയുമായ സെയ്തലവി മജീദിന്റെ വിദ്വേഷ പ്രസംഗം സ്ത്രീ വിരുദ്ധവും അങ്ങേയറ്റം മനുഷ്യത്വവിരുദ്ധമാണെന്ന് കെപിസിസി വർക്കിംഗ് പ്രസിഡൻറ് എ പി [...]




