മലപ്പുറം സ്വദേശി ജുബൈലിൽ വാഹനാപകടത്തിൽ മരിച്ചു

മലപ്പുറം സ്വദേശി ജുബൈലിൽ വാഹനാപകടത്തിൽ മരിച്ചു

ജുബൈൽ: മലപ്പുറം സ്വദേശി ജുബൈലിൽ വാഹനാപകടത്തിൽ മരിച്ചു.മലപ്പുറം പൻഹാൻപടി ആലത്തിയൂർ അച്ചൂർ വീട്ടിൽ ഗോപാലകൃഷ്ണൻ ലക്ഷ്മിക്കുട്ടി ദമ്പതികളുടെ മകൻ ഷനിൽ അച്ചൂർ (29) ആണ് മരിച്ചത്. ഖോബാറിലെ ഒരു കമ്പനിയിൽ സെയിൽസ് എക്സിക്യൂട്ടീവ് ആയിരുന്നു ഷനിൽ.ഭാര്യ: സുജിത, മകൾ തഷ്‌വിൻ ക്രിഷ് എന്നിവർ ഖോബാറിലുണ്ട്. സഹോദരൻ ഷാനി സൗദിയിൽ ജോലി ചെയ്യുന്നു.

ജോലി ആവശ്യാർഥം ഖോബാറിൽ നിന്ന് ജുബൈലിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടം. ഔദ്യോ​ഗിക നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരും.

അരീക്കോട് വിദേശതാരത്തിന് ഫുട്ബോൾ കളിക്കിടെ മർദനം; പോലീസിൽ പരാതി നൽകി

Sharing is caring!