കൊപ്പം എസ് ഐ പുലാമന്തോൾ ഭാഗത്ത് കുന്തിപുഴയിൽ മുങ്ങി മരിച്ചു
പെരിന്തൽമണ്ണ: കൊപ്പം പോലീസ് സ്റ്റേഷനിലെ എസ് ഐ കെ എസ് സുബിഷ്മോൻ കുന്തി പുഴയിലെ പുലാമന്തോൾ ഭാഗത്ത് മുങ്ങി മരിച്ചു. ബന്ധുക്കളുമായി പുഴയിൽ കുളിക്കാനെത്തിയതായിരുന്നു കൊപ്പം സ്റ്റേഷൻ ഹൗസ് ഓഫിസർ കൂടിയായി എസ് ഐ. തൃശൂർ മാള സ്വദേശിയാണ്.
ഇന്ന് ഉച്ചയോടെയാണ് കുട്ടികളടക്കം നാലു ബന്ധുക്കൾക്കൊപ്പം എസ് ഐ പുലാമന്തോൾ ഭാഗത്തെ പുളിഞ്ചോട് കടവിൽ കുളിക്കാനിറങ്ങിയത്. ഇതിൽ ഒരു കുട്ടി പുഴയിൽ മുങ്ങുന്നത് കണ്ട് രക്ഷിക്കാനിറങ്ങിയതായിരുന്നു. നീന്തൽ അറിയാമായിരുന്നിട്ടും പുഴയിൽ ചുഴിയിൽ എസ് ഐ മുങ്ങി താഴുകയായിരുന്നു. നാട്ടുകാർ പുഴയിൽ നിന്നുമെടുത്ത് പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. അപകടത്തിൽ പെ. കുട്ടി രക്ഷപ്പെട്ടു. സ്ഥിരമായി അപകടം നടക്കുന്ന പ്രദേശമാണ് പുളിഞ്ചോട് കടവ്. സുബിഷ്മോന്റെ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
കഴിഞ്ഞ മാസമാണ് സുബിഷ്മോൻ കൊപ്പം സ്റ്റേഷനിൽ ചുമതലയേൽക്കുന്നത്.
RECENT NEWS
നിലമ്പൂര്‍ നഗരസഭയിലും, 7 പഞ്ചായത്തുകളിലുംവിജയം; പിതാവിന്റെ സ്വപ്നം പൂർത്തീകരിക്കാനായെന്ന് ആര്യാടൻ ഷൗക്കത്ത്
നിലമ്പൂര്‍ നഗരസഭയും പോത്തുകല്‍, അമരമ്പലം പഞ്ചായത്തുകളും കഴിഞ്ഞ തവണ ഇടതുപക്ഷമാണ് വിജയിച്ചിരുന്നത്.




