സിദ്ധാർത്ഥന്റെ മരണം, സി.ബി.ഐ അന്വേഷിക്കുക : എ.പി അനിൽ കുമാർ എം.എൽ.എ
മലപ്പുറം: വയനാട്ടിലെ പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മൃഗീയമായ ആള്‍ക്കൂട്ട കൊലപാതകം സി.ബി.ഐ അന്വേഷിക്കണമെന്ന് എ.പി അനില്‍കുമാര്‍ എം.എല്‍.എ ആവശ്യപ്പെട്ടു. മലപ്പുറത്ത് മഹിളാ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാര്‍ത്ഥകളും യുവജനങ്ങളും മഹിളകളും നടത്തുന്ന സമരങ്ങളെ പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ ശ്രമിച്ചാല്‍ കൈയ്യും കെട്ടി നോക്കിയിരിക്കില്ലെന്നും ശക്തമായി നേരിടുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി. മുഖ്യമന്ത്രി പിണറായി വിജന്‍ ആണ് എസ്.എഫ്.ഐ ക്രമിനല്‍ സംഘത്തിന്ന് എല്ലാവിധ ഒത്താശയും ചെയ്തു കൊടുക്കുന്നത് എന്നും അദ്ധേഹം കൂട്ടി ചേര്‍ത്തു.
മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പി.ഷഹര്‍ബാന്‍ അദ്ധ്യക്ഷത വഹിച്ചു.
ഷഹര്‍ബാന്‍ കാവന്നൂര്‍,കെ.എം ഗിരിജ,സീനത്ത് കൂട്ടിലങ്ങാടി,ജിഷ പടിയന്‍,പ്രീതി കോഡൂര്‍,ബിന്ദു മോഹന്‍,ശ്രീദേവി പൂക്കോടന്‍,ഷൈലജ ഉര്‍ങ്ങാട്ടിരി,സിബി ടീച്ചര്‍,പുഷ്പവല്ലി കോഢൂര്‍,രാജശ്രീ,ഉമ്മുജാസ്,റീന, വിശാലം,സിന്ദു കുഞ്ഞായിഷക്കുട്ടി,കമല,ജമീല,സാഫിറ ടീച്ചര്‍,ജാസ്മിന്‍,മഞ്ജുഷ,ബിന്ദു എം.പി,റംല മുഹമ്മദ്,ജയശ്രീ,പ്രസീന,ഹര്‍ഷീന ജാഫര്‍,ജുമൈല,സുധ,കദീജ, ഹഫ്സത്,ഷമറുന്നിസ,വിജയലക്ഷ്മി,ഉമൈവ,ശോഭ സത്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
മലപ്പുറം ബസാർ: ഉൽപന്ന പ്രദർശന വിപണന മേളക്ക് തുടക്കമായി
RECENT NEWS
മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം; കേരളാ പത്രപ്രവര്‍ത്തക യൂണിയന്
മലപ്പുറം: മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നു കേരളാ പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പത്രപ്രവര്‍ത്തക പെന്ഷന് അപേക്ഷകളിലെ കാലതാമസം ഒഴിവാക്കാന്‍ ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം [...]




