മലപ്പുറം ബസാർ: ഉൽപന്ന പ്രദർശന വിപണന മേളക്ക് തുടക്കമായി
മലപ്പുറം: ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ജില്ലയിലെ ചെറുകിട വ്യവസായ യൂണിറ്റുകളുടെ ഉല്‍പന്ന പ്രദര്‍ശന വിപണന മേള മലപ്പുറം ടൗണ്‍ഹാളില്‍ ആരംഭിച്ചു. മലപ്പുറം ബസാര്‍ എന്ന പേരിട്ട വിപണന മേള നഗരസഭ ചെയര്‍മാന്‍ മുജീബ് കാടേരി ഉദ്ഘാടനം ചെയ്തു. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ആര്‍. ദിനേശ് അധ്യക്ഷത വഹിച്ചു.
നാല് ദിവസം നീണ്ടുനില്‍ക്കുന്ന മേള മാര്‍ച്ച് ഏഴിന് സമാപിക്കും. മേളയില്‍ ജില്ലാ കുടുംബശ്രീ പ്രവര്‍ത്തകരുടെ ഫുഡ് കോര്‍ട്ട്, നാടന്‍ പലഹാരങ്ങള്‍, വിവിധയിനം അച്ചാറുകള്‍, കേക്കുകള്‍, ബേക്കറി ഉല്‍പ്പന്നങ്ങള്‍, ശുദ്ധമായ, സ്‌ക്വഷുകള്‍, ഐസ്‌ക്രീം, വീട്ടുപകരണങ്ങള്‍, ധാന്യപ്പൊടികള്‍, കാര്‍ഷിക ഉപകരണങ്ങള്‍, റെഡിമെയ്ഡ് വസ്ത്രങ്ങള്‍, ഫര്‍ണ്ണിച്ചറുകള്‍ എന്നിവ മേളയില്‍ ഒരുക്കിയിട്ടുണ്ട്. സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ ഉല്‍പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുക എന്നതാണ് മേളയുടെ ലക്ഷ്യം. നാല്‍പ്പത്തിലധികം സംരംഭക സ്റ്റാളുകള്‍ ടൗണ്‍ഹാളില്‍ ഒരുക്കിയിട്ടുണ്ട്.
പരിപാടിയില്‍ ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍മാരായ കെ. പ്രശാന്ത്, സി.കെ മുജീബ് റഹ്‌മാന്‍, സി.ആര്‍ സോജന്‍, വാര്‍ഡ് കൗണ്‍സിലര്‍ പി.എസ്.എ ഷബീര്‍, ജില്ലാ വ്യവസായ കേന്ദ്രം ഡെപ്യൂട്ടി രജിസ്ട്രാര്‍ പി.ടി മുഹമ്മദ് ഹനീഫ, കെ.എസ്.എസ്.ഐ ജില്ലാ പ്രസിഡന്റ് മുഹമ്മദ് കരീം എന്നിവര്‍ പങ്കെടുത്തു. ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ അബ്ദുല്‍ ലത്തീഫ് സ്വാഗതവും ഉപജില്ലാ വ്യവസായ ഓഫീസര്‍ എം. ശ്രീരാജ് നന്ദിയും പറഞ്ഞു.
കുടുംബശ്രീ സ്നേഹവീട് ഗുണഭോക്താക്കളുടെ സംഗമം നടന്നു
RECENT NEWS
മഅ്ദിന് ഇന്റലെക്ചല് കോണ്ക്ലേവ് ഡിസംബർ 25-26ന്
മലപ്പുറം: മഅ്ദിന് കുല്ലിയ ഓഫ് ഇസ്ലാമിക് സയന്സ് സ്റ്റുഡന്സ് യൂണിയന് മിസ്ബാഹുല് ഹുദയുടെ കീഴില് സംഘടിപ്പിക്കുന്ന മഅ്ദിന് ഇന്റലെക്ചല് കോണ്ക്ലേവ് ഡിസംബര് 25, 26 തീയതികളില് മലപ്പുറം മഅദിന് ക്യാമ്പസില് നടക്കും. കേരളത്തിലെ പ്രമുഖരായ [...]