കുടുംബശ്രീ സ്നേഹവീട് ഗുണഭോക്താക്കളുടെ സംഗമം നടന്നു
മലപ്പുറം: കുടുംബശ്രീ സ്നേഹ വീടിന്റെ ഗുണഭോക്താക്കളുടെ സംഗമം സംഘടിപ്പിച്ചു. മലപ്പുറം വ്യാപാര ഭവനില്‍ നടന്ന പരിപാടി കേരള സംസ്ഥാന ഭവന ബോര്‍ഡ് ചെയര്‍മാന്‍ പി.പി.സുനീര്‍ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ‘മാതൃകം’ ഡിജിറ്റല്‍ മാഗസിന്‍ ആറാം ലക്കം പ്രകാശനവും അദ്ദേഹം നിര്‍വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ ജാഫര്‍ കെ കക്കൂത്ത് അധ്യക്ഷത വഹിച്ചു.
കുടുംബശ്രീ ജനറല്‍ ബോഡി എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം പി.കെ സൈനബ കുടുംബശ്രീ സി.ഡി.എസുകളുടെ ചരിത്രവും പ്രവര്‍ത്തനങ്ങളുമടങ്ങുന്ന ‘രചന’ പുസ്തകം പ്രകാശനം ചെയ്തു. കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ കെ എസ് ഹസ്‌കര്‍ സ്വാഗതം പറഞ്ഞു. ബാക്ക് ടു സ്‌കൂള്‍ ക്യാമ്പയിന്‍ മികച്ച രീതിയില്‍ അവതരിപ്പിച്ച ബ്ലോക്കുകള്‍ക്ക് ചടങ്ങില്‍ വെച്ച് ഉപഹാരം നല്‍കി.
വൈറല്‍ ഹെപറ്റൈറ്റിസ്; ജില്ലയില്‍ മരണം മൂന്നായി
RECENT NEWS
പരപ്പനങ്ങാടി പുത്തന്‍ പീടികയില്‍ ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഒരാള്‍ മരണപ്പെട്ടു
പരപ്പനങ്ങാടി : പരപ്പനങ്ങാടി പുത്തന്‍ പീടികയില്‍ ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഒരാള്‍ മരണപ്പെട്ടു. ചെകല്ല് കയറ്റി വന്ന ലോറിയുടെ ഡ്രൈവര്‍ കൊല്ലം സ്വദേശിയും കണ്ണൂര്‍ ആലംമൂട്ടില്‍ വാടക വീട്ടില്‍ താമസിക്കുന്ന അരുണ്‍ കുമാര്‍ (41) ആണ് മരണപ്പെട്ടത്. [...]