ഇന്ത്യയിൽ ജനാധിപത്യവും മതേതരത്വവും ശക്തമായ ഭീഷണി നേരിടുകയാണെന്ന് യെച്ചൂരി

ഇന്ത്യയിൽ ജനാധിപത്യവും മതേതരത്വവും ശക്തമായ ഭീഷണി നേരിടുകയാണെന്ന് യെച്ചൂരി

കരിപ്പൂർ : ഇന്ത്യയിൽ ജനാധിപത്യവും മതേതരത്വവും ശക്തമായ ഭീഷണി നേരിടുകയാണെന്ന് സി.പി. എം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. മുജാഹിദ് സമ്മേളനത്തോടനുബന്ധിച്ച് നടന്ന “മാധ്യമ വിചാരം – പ്രൌരാവകാശവും മാധ്യമ ജാഗ്രതയും “എന്ന പരിപാടിയിൽ “ഇന്ത്യയിൽ മതേതരത്വത്തിൻ്റെ ഭാവി” എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഭരണഘടനയുടെ നെടും തൂണുകൾ പോലും ഭീഷണിയിലാണ്. മതേതര ഇന്ത്യയെ ഹിന്ദുത്വ രാജ്യമാക്കാനുള്ള ശ്രമമാണ് എല്ലാ രംഗത്തും നാം കാണുന്നത്.

ജനാധിപത്യ – മതേതര ചിന്തയുള്ളവർ ഇതിനെതിരെ ഒന്നിക്കണം. നിങ്ങളിലാണ് അഥവാ കേരള ജനതയിലാണ് നമുക്ക് പ്രതീക്ഷയുള്ളത്. കേരളീയർക്ക് ഈ രംഗത്ത് ഏറെ പ്രവർത്തിക്കാനാവും. ഇവിടെ മാത്രമാണ് ജാതിയും മതവും പറഞ്ഞ് പരസ്പരം ചേരി തിരിവ് നടക്കാത്തത്. വരാനിരിക്കുന്ന നിർണായക പൊതു തെരഞ്ഞെടുപ്പിൽ നാം നമ്മുടെ രാജ്യസ്നേഹം അതിശക്തമായി പ്രകടിപ്പിക്കണം. മതേതര ഇന്ത്യക്കായി ഒരുമിക്കണം. ഹിന്ദുത്വ ശക്തികൾ അധികാരത്തിൽ എത്തുന്നതിനെതിരെ ജാഗ്രത പാലിക്കണം – അദ്ദേഹം തുടർന്നു പറഞ്ഞു.

റോഡ് മുറിച്ചുകടക്കവേ വിദ്യാർത്ഥി ബൈക്ക് ഇടിച്ചു മരിച്ചു

ആരോഗ്യപരമായ പ്രശ്നങ്ങളാൽ സമ്മേളന നഗരിയിലെത്താൻ പറ്റാത്തതിനാൽ ഓൺലൈനായാണ് അദ്ദേഹം സംസാരിച്ചത്.

Sharing is caring!