റോഡ് മുറിച്ചുകടക്കവേ വിദ്യാർത്ഥി ബൈക്ക് ഇടിച്ചു മരിച്ചു
കൊണ്ടോട്ടി : കൊണ്ടോട്ടി – എടവണ്ണപ്പാറ റോഡിൽ മുണ്ടക്കുളത്ത് വെച്ച് റോഡ് മുറിച്ചുകടക്കവേ വിദ്യാർത്ഥി ബൈക്ക് ഇടിച്ചു മരണപ്പെട്ടു. മുണ്ടക്കുളം സ്വദേശിനി മഞ്ഞിനിക്കാട് വീട്ടിൽ ആമിനാബിയുടെ മകൻ മുഹമ്മദ് ശമ്മാസ് (11) ആണ് മരിച്ചത്.
മുണ്ടക്കുളം മലബാർ ഓഡിറ്റോറിയത്തിനടുത്ത് വെച്ചാണ് അപകടം നടന്നത്. അവിൽമിൽക്ക് കുടിക്കാനായി പുറത്ത് പോയി റോഡ് ക്രോസ് ചെയ്യുന്നതിനിടെ ബൈക്ക് ഇടികുകയായിരുന്നു.
ഇന്ന് പൊതുപരീക്ഷ എഴുതാനുള്ള ഒരുക്കങ്ങള്‍ക്കിടെയാണ് നാടിനെ ദുഃഖത്തിലായ്തിയ സംഭവം. മയ്യിത്ത് കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്റ് മോർട്ട നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ട് കൊടുക്കും.
പുറത്തൂർ സ്വദേശി അജ്മാനിൽ മരണപ്പെട്ടു
RECENT NEWS
സിദ്ദിഖ് കാപ്പന്റെ ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്കി സുപ്രീം കോടതി
ന്യൂഡൽഹി: സിദ്ദിഖ് കാപ്പന്റെ ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്കി സുപ്രീം കോടതി. എല്ലാ തിങ്കളാഴ്ചയും പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന വ്യവസ്ഥയിലാണ് ഇളവ് നല്‍കിയത്. ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്‍കണമെന്നാവശ്യപ്പെട്ട് സിദ്ദിഖ് കാപ്പന് കോടതിയെ [...]