കരിപ്പൂർ വഴി പോകുന്ന ഹജ് യാത്രക്കാരോടുള്ള അനീതി പാർലമെന്റിൽ അവതരിപ്പിച്ച് സമദാനി
കരിപ്പൂർ: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള ഹജ്ജ് യാത്രക്കാരോടുള്ള കടുത്ത അനീതി പരിഹരിക്കാൻ ഇടപെടണമെന്ന് ഡോ. എം.പി അബ്ദുസ്സമദ് സമദാനി ലോക്സഭയിൽ കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടു.
വ്യക്തമായ വിവേചനമാണ് കരിപ്പൂരിൽ നിന്നുള്ള ഹജ്ജ് യാത്രക്കാർ അനുഭവിക്കേണ്ടി വന്നിരിക്കുന്നതെന്ന് സമദാനി പറഞ്ഞു. ഒരു കാരണവുംകൂടാതെ ഭാരിച്ച ഒരു തുകയാണ് അധികം നൽകാൻ അവർ നിർബന്ധിതരായിരിക്കുന്നത്. റീടെൻഡറിംഗ് നടത്തിയോ മറ്റു വിധേനയോ അതിന് അടിയന്തിരമായ പരിഹാരമുണ്ടാക്കണം. പ്രശ്നപരിഹാരത്തിനായി ഇടപെട്ട് ഹജ്ജ് തീർത്ഥാടകരെ സഹായിക്കാൻ ഉടൻ നടപടിയുണ്ടാകണമെന്ന് സമദാനി ആവശ്യപ്പെട്ടു.
ശൂന്യമേളയിൽ സമദാനിയുടെ ആവശ്യപ്രകാരം ഒരു മിനിറ്റ് കൊണ്ട് വിഷയമവതരിപ്പിക്കാൻ ചെയർ അനുവദിക്കുകയായിരുന്നു.
വഹാബിന്റെ ഇടപെടൽ ഫലം കണ്ടു, രാജ്യറാണിക്ക് കൊച്ചുവേളിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് കണക്ഷൻ ട്രെയിൻ
RECENT NEWS
“എനിക്ക് കുറച്ച് കുറച്ച് മലയാളം അറിയാം” നിലമ്പൂരിൽ മലയാളത്തിൽ സംസാരിച്ച് പ്രിയങ്ക ഗാന്ധി
പോത്തുകല്ല്: ജനങ്ങളോട് മലയാളത്തിൽ സംസാരിച്ച് വയനാട് ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി. നിലമ്പൂർ നിയോജമണ്ഡലത്തിലെ പോത്തുകല്ലിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ പ്രിയങ്ക ഗാന്ധി പ്രസംഗം തുടങ്ങിയത് മലയാളത്തിൽ. ‘എല്ലാവർക്കും [...]