വഹാബിന്റെ ഇടപെടൽ ഫലം കണ്ടു, രാജ്യറാണിക്ക് കൊച്ചുവേളിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് കണക്ഷൻ ട്രെയിൻ

നിലമ്പൂർ: കൊച്ചുവേളിയിലേക്കുള്ള രാജ്യറാണി എക്സ്പ്രസ് സ്റ്റേഷനിലെത്തുന്ന സമയക്രമത്തിൽ തിരുവനന്തപുരത്തേക്ക് പുറപ്പെടുന്ന വിധത്തിൽ പാസഞ്ചർ ട്രെയിൻ സർവീസ് ആരംഭിക്കുന്നു. നിലമ്പൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രകാർക്ക് ഇനി കൊച്ചുവേളിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് എത്തുന്നതിനുള്ള ബുദ്ധിമിട്ട് ഇതോടെ ഇല്ലാതാകും.
06428/ 06433 നാഗർകോവിൽ -തിരുവനന്തപുരം -നാഗർകോവിൽ അൺറിസർവ്ഡ് എക്സ്പ്രസ് വണ്ടികൾ മാർച്ച് 1 മുതൽ കൊച്ചുവേളി വരെ നീട്ടി റെയിൽവേ ഉത്തരവായി. നിലമ്പൂർ കൊച്ചുവേളി രാജ്യറാണി എക്സ്പ്രസിൽ കാൻസർ രോഗികൾ ഉൾപ്പെടെ നേരിടുന്ന യാത്രാദുരിതം
പി.വി. അബ്ദുൽ വഹാബ് എം.പി രാജ്യസഭയിൽ ഉന്നയിച്ചിരുന്നു.ഇതിൻ്റെ അടിസ്ഥാനത്തിലാണ് നടപടി.
പുലർച്ചെ കൊച്ചുവെളിയിൽ എത്തുന്ന കാൻസർ രോഗികൾ ഉൾപ്പെടെയുള്ളവർ വലിയ തുക നൽകിയാണ് ടാക്സി വിളിച്ച് തിരുവനന്തപുരത്തേക്ക് പോയിരുന്നത്. ഈ ദുരിതത്തിന് ഇതോടെ അറുതി വരും. തിരിച്ചുള്ള രാത്രി യാത്രയിലും ഇതേ സംവിധാനം ഏർപ്പെടുത്തും. ഏറെ കാലത്തെ ആവശ്യമാണ് നിറവേറ്റപ്പെട്ടതെന്നും, ഇത് നിലമ്പൂരിൽ നിന്നുള്ള യാത്രക്കാർക്ക് ഏറെ ആശ്വാസകരമാണെന്നും പി.വി അബ്ദുൽ വഹാബ് എം.പി പറഞ്ഞു.
എടപ്പാളിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു
RECENT NEWS

എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയായിരുന്ന സ്കൂളിൽ വോട്ട് ചോദിക്കാനെത്തി എം സ്വരാജ്
നിലമ്പൂർ: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി എം സ്വരാജ് ഇന്ന് പോത്തുക്കല്ല് പഞ്ചായത്തിൽ വിപുലമായ പര്യടനം നടത്തി. ചീത്ത്ക്കല്ല്, കുന്നുമ്മൽ, പറയനങ്ങടി, പള്ളിപ്പടി, കുട്ടംകുളം, മച്ചിക്കൈ, ആലിൻചുവട്, കൊട്ടുപ്പാറ, [...]