എടപ്പാളിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു
എടപ്പാൾ:കുറ്റിപ്പാലയിൽ ബൈക്കും സ്കൂട്ടിയും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു.വട്ടംകുളം തൈക്കാട് സ്വദേശിയും എൽ.ഐ.സി ഏജന്റുമായ സുന്ദരൻ (52) കുമരനെല്ലൂർ കൊള്ളന്നൂർ സ്വദേശി കിഴക്കോട്ട് വളപ്പിൽ അലി (35 )എന്നിവരാണ് മരിച്ചത്.
കുറ്റിപ്പാല സെന്ററിലെ തീപ്പെട്ടി കമ്പനിക്ക് സമീപത്ത് ബുധനാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് അപകടം.ഗുരുതരമായി പരിക്കേറ്റ സുന്ദരനെയും അലിയെയും നാട്ടുകാർ ചേർന്ന് എടപ്പാളിലെ സ്വകാര്യ ആശുപത്രയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.എടപ്പാൾ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ട് നൽകും.
ഉത്സവാന്തരീക്ഷത്തിൽ മലപ്പുറത്തെ സ്മാർട്ട് അംഗനവാടികൾ ഉദ്ഘാടനം ചെയ്തു
RECENT NEWS
മലപ്പുറത്തെ ആദ്യത്തെ ലിറ്ററേച്ചർ ഫെസ്റ്റിവെല്ലിന് ഒരുക്കങ്ങളാവുന്നു. ടീം “മ” രൂപീകരിച്ചു
മലപ്പുറം: “മ” ലൗ, ലെഗസി, ലിറ്ററേച്ചർ എന്ന പേരിൽ മലപ്പുറത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ ലിറ്ററേച്ചർ ഫെസ്റ്റിവെല്ലിന് ജില്ലാ ആസ്ഥാനത്ത് ഒരുക്കങ്ങളാവുന്നു. ഇതിന്റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിന് പാണക്കാട് സയ്യിദ് മുനവ്വറലി [...]