ആര്യവൈദ്യശാലയിൽ വൈദ്യരത്നം പി. എസ്. വാരിയർ അനുസ്മരണം സംഘടിപ്പിച്ചു

ആര്യവൈദ്യശാലയിൽ വൈദ്യരത്നം പി. എസ്. വാരിയർ അനുസ്മരണം സംഘടിപ്പിച്ചു

കോട്ടക്കൽ: ഏത് സർഗ്ഗ സ്യഷ്ടിയും ശരീരവും മനസ്സും ഒന്നാകുമ്പോൾ മാത്രമേ സംഭവിക്കുന്നുള്ളുവെന്ന് കേരളകലാ മണ്ഡലം ചാൻസലർ ഡോ. മല്ലിക സാരാഭായ് അഭിപ്രായപ്പെട്ടു. കോട്ടയ്ക്കൽ ആര്യവൈദ്യശാലയുടെ സ്ഥാപകദിനാഘോഷങ്ങൾ ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അവർ. സംഗീതമായാലും നൃത്ത മായാലും ആവിഷ്‌ക്കാരമെന്നത് മനസ്സിൽ മുളച്ച് ശരീരത്തിലൂടെ വളർന്ന് പന്തലിക്കുന്ന പുതയ ഉത്പത്തി യാണ്. ശരീരമനസ്സുകളുടെ പാരസ്‌പര്യത്തെ തിരിച്ചറിഞ്ഞത് ശാസ്ത്രമെന്ന നിലയിൽ ആയുർവേദമാണ്. മനസ്സിന്റെ സൗഷ്ഠവം ശരീരം കൊണ്ടുള്ള പ്രവ്യത്തികൾക്കും ചോദകമാകുമെന്ന് വൈദ്യരത്നം പി. എസ്. വാരിയർ കണ്ടെത്തി. അതുകൊണ്ടാണ് ചികിത്സാവൃത്തിയോട് കലകളേയും അദ്ദേഹം കൂട്ടിച്ചേർത്തത്. ഈയൊരു ദർശനം ആര്യവൈദ്യശാലയിൽ മറ്റ് സ്ഥാപനങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നു.

തുടർന്ന് ‘സർഗ്ഗാത്മകത എന്ന അതിജീവനൗഷധം’ എന്ന വിഷയത്തിൽ പ്രശസ്‌ത സാഹിത്യകാരൻ ശ്രീ സുഭാഷ് ചന്ദ്രൻ വൈദ്യരത്നം പി. എസ്. വാരിയർ സ്മാരക പ്രഭാഷണം നിർവഹിച്ചു. വൈദ്യത്തെ സർഗ്ഗാത്മ കതയുമായി ബന്ധിപ്പിക്കുന്ന ഒരു താക്കോൽ വാക്യമാണ് ‘ഭൂതേഷു അനുക്രോശഃ’ എന്നത്. ഇതുതന്നെയാണ് അനുകമ്പ എന്നത്. അനുകമ്പാദശകത്തിൽ മനുഷ്യനപ്പുറം സർവ്വജീവികളിലേയ്ക്കും നാരായണഗുരു ഈ മനോഭാവത്തെ വ്യാപിപ്പിക്കുന്നു. സർഗ്ഗാത്മകതയെ ഇതിൽ നിന്നും മാറ്റിനിർത്താനാകുന്നില്ല. അതുകൊ ണ്ടാണ് പി. എസ്. വാരിയരുടെ കൈലാസമന്ദിരം വൈദ്യന്മാർക്കപ്പുറം കലാകാരന്മാരുടേയും എഴുത്തുകാ രുടേയും സംഗമവേദിയായി മാറുന്നത്.

പാരിസ് വാനനിരീക്ഷണകേന്ദ്രത്തിലെ ശാസ്ത്രജ്ഞനായ ശ്രീ അശ്വിൻ ശേഖർ വൈദ്യരത്നം പി. എസ്. വാരിയർ അനുസ്മരണപ്രഭാഷണം നിർവ്വഹിച്ചു. വൈദ്യരത്നത്തിൻ്റെ ജീവിതത്തെ അവലോകനം ചെയ്തു കൊണ്ട് അദ്ദേഹത്തിൻ്റെ സമർപ്പണബോധം അന്യാദൃശ്യമായ ഒന്നാണെന്ന് അശ്വിൻ ശേഖർ ചൂണ്ടിക്കാട്ടി. ധനസമ്പാദനത്തിനപ്പുറത്തേയ്ക്ക് വൈദ്യത്തിന്റെ ലക്ഷ്യത്തെ വൈദ്യരത്നം പ്രതിഷ്ഠിച്ചു. മഹാത്മാ ഗാന്ധി യെപ്പറ്റി ആൽബർട്ട് ഐൻസ്റ്റീൻ പറഞ്ഞത് പി. എസ്. വാരിയരുടെ കാര്യത്തിലും പ്രസക്തമാണ്.

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ കൊണ്ടോട്ടിയിലെ പിഞ്ചുബാലന് ദാരുണാന്ത്യം

ആയുർവേദപരീക്ഷകളിൽ ഉന്നതവിജയം കൈവരിച്ച വിദ്യാർത്ഥികൾക്കുള്ള അവാർഡുകൾ, ജീവനക്കാരുടെ മക്കൾക്കുള്ള സ്കോളർഷിപ്പുകൾ എന്നിവ മാനേജിംഗ് ട്രസ്റ്റി ഡോ. പി. എം. വാരിയർ വിതരണം ചെയ്തു. മാനേജിംഗ് ട്രസ്റ്റി അധ്യക്ഷത വഹിച്ച യോഗത്തിൽ ട്രസ്റ്റ് ബോർഡ് അംഗം അഡ്വ. സി. ഇ. ഉണ്ണികൃഷ്‌ണൻ സ്വാഗതം ആശംസിച്ചു. ട്രസ്റ്റിയും അഡീഷണൽ ചീഫ് ഫിസിഷ്യനുമായ ഡോ. കെ. മുരളീധരൻ കൃത ജ്ഞത പ്രകാശിപ്പിച്ചു.

വൈകീട്ട് നാലുമണിക്ക് സാസ്‌കാരിക സായാഹ്നം സംഘടിപ്പിച്ചു. ആര്യവൈദ്യശാല ജീവനക്കാർക്കും അവ രുടെ കുട്ടികൾക്കും വേണ്ടി നടത്തിയ കലാപരിപാടികളിലെ സമ്മാനാർഹമായ ഇനങ്ങളുടെ അവതരണവും നടന്നു. കലാ – കായിക മത്സരവിജയികൾക്കുള്ള സമ്മാനദാനം മാനേജിംഗ് ട്രസ്റ്റി ഡോ. പി. എം. വാരിയർ നിർവ്വഹിച്ചു. തുടർന്ന് ‘മാതാ’ കലാകേന്ദ്രം (പേരാമ്പ്ര) അവതരിപ്പിച്ച ‘സർഗ്ഗകേരളം’ മലയാള കവിതക ളുടെ ദൃശ്യാവിഷ്കാരമായിരുന്നു. ചങ്ങമ്പുഴ, ഇടശ്ശേരി, വയലാർ, ചെറുശ്ശേരി തുടങ്ങി വിവിധ കാലഘട്ടങ്ങ ളിലെ കവിരചനകൾ നൃത്തസംഗീതങ്ങളിലൂടെ അവതരിപ്പിച്ചത് ആസ്വാദ്യകരമായ അനുഭവമായിരുന്നു.

Sharing is caring!