സത്താർ പന്തല്ലൂരിനെതിരെ വിമർശനവുമായി സമസ്ത നേതാവ്

സത്താർ പന്തല്ലൂരിനെതിരെ വിമർശനവുമായി സമസ്ത നേതാവ്

മലപ്പുറം: കൈവെട്ട് പരാമർശത്തിൽ എസ്കെഎസ്എസ്എഫ് നേതാവ് സത്താർ പന്തല്ലൂരിനെ തള്ളി സമസ്ത. ഇത്തരം പരാമർശങ്ങൾ സമസ്തയുടെയോ കീഴ്ഘടകങ്ങളുടെയോ ശൈലിയല്ലെന്ന് സമസ്ത മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി ഇ. മൊയ്തീൻ ഫൈസി പുത്തനഴി വ്യക്തമാക്കി. സമസ്തയ്ക്കു കീഴിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയ്ക്കും തീവ്രവാദ ശൈലിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

തീവ്രവാദ പ്രയോഗങ്ങളോ ശൈലിയോ സമസ്തയോ കീഴ്ഘടകങ്ങളോ പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് മൊയ്തീൻ ഫൈസി പറഞ്ഞു. സമസ്തയുടെ ശൈലിയും പ്രവർത്തന പാരമ്പര്യവുമെല്ലാം അതുതന്നെയാണ്. തീവ്രവാദത്തിന്റെ തെറ്റും ശരിയും പറഞ്ഞ് കാംപയിൻ നടത്തിയ വിഭാഗമാണ് സമസ്ത. സമാധാനം പുലരാനായി കേരളത്തിൽ ശാന്തി യാത്ര നടത്തിയ പാരമ്പര്യമാണ് സമസ്തയ്ക്കും കീഴ്ഘടകങ്ങൾക്കും ഉള്ളത്. വിവാദ പരാമർശം ശ്രദ്ധയിൽപ്പെട്ടാൽ നേതാക്കൾ വേണ്ട രീതിയിൽ കൈകാര്യം ചെയ്യുമെന്നാണു പ്രതീക്ഷയെന്നും മൊയ്തീൻ ഫൈസി കൂട്ടിച്ചേർത്തു.

റോഡിന് കുറുകെ ചാടിയ പുലിയെ ഇടിച്ച് ബൈക്ക് യാത്രക്കാരന് പരുക്ക്

Sharing is caring!