റോഡിന് കുറുകെ ചാടിയ പുലിയെ ഇടിച്ച് ബൈക്ക് യാത്രക്കാരന് പരുക്ക്

റോഡിന് കുറുകെ ചാടിയ പുലിയെ ഇടിച്ച് ബൈക്ക് യാത്രക്കാരന് പരുക്ക്

വഴിക്കടവ്: റോഡിന് കുറുകെ ചാടിയ പുലിയെ ഇടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്. 32കാരനായ മണിമൂളി സ്വദേശി പന്താര്‍ അസറിനാണ് പരിക്കേറ്റത്. വഴിക്കടവ്- നെല്ലിക്കുത്ത് രണ്ടാം പാടം റോഡിലാണ് പുലിയിറങ്ങിയത്. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം.

അസര്‍ ബൈക്കില്‍ പോകുമ്പോള്‍ പുലി റോഡിലേക്ക് ചാടുകയായിരുന്നു. പുലിയെ കണ്ട് ഭയന്നപ്പോള്‍ ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അസറിന്റെ തുടയ്ക്കാണ് പരുക്കേറ്റത്. യുവാവ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.

വനമേഖലയാണ് ഈ പ്രദേശം. പലപ്പോഴും കാട്ടാനയുടെയും കാട്ടുപന്നിയുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറയുന്നു. എന്നാല്‍ പുലിയാണ് അപകടം ഉണ്ടാക്കിയതെന്ന കാര്യത്തില്‍ വനം വകുപ്പിന്റെ ഭാഗത്ത് നിന്ന സ്ഥിരീകരണം ഉണ്ടായിട്ടില്ല.

ലീഗിന്റെ ദേശീയ ആസ്ഥാന മന്ദിരം; ഉദ്ഘാടനമെന്നെന്ന് വ്യക്തതയില്ലാതെ ലീഗ് നേതൃത്വം, തട്ടിപ്പ് ആരോപിച്ച് കെ ടി ജലീല്‍

Sharing is caring!