കായിക മഹോത്സവത്തിന് തിരൂരിൽ സമാപനമായി

കായിക മഹോത്സവത്തിന് തിരൂരിൽ സമാപനമായി

മലപ്പുറം: ജില്ലാ സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളിലായി നടന്ന കായിക മഹോത്സവത്തിന് തിരൂരിൽ സമാപനം. എം.ഇ.എസ് സെൻട്രൽ സ്കൂളിൽ നടന്ന സമാപന സമ്മേളനത്തിൽ കുറുക്കോളി മൊയ്തീൻ എം.എൽ.എ അധ്യക്ഷനായി.

ജില്ലാ കളക്ടർ വി.ആർ വിനോദ്, നഗരസഭ അധ്യക്ഷ എ.പി. നസീമ, തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യു സൈനുദ്ധീൻ, കേരള സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു. ഷറഫലി, കേരള ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് നവാസ് മീരാൻ, മുൻ ഇന്റർ നാഷണൽ ഫുട്ബോളർ സി.കെ വിനീത്, നഗരസഭ ഉപാധ്യക്ഷൻ പി. രാമൻകുട്ടി, പ്രതിപക്ഷ നേതാവ് അഡ്വ. എസ്. ഗിരീഷ്, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് വി.പി അനിൽകുമാർ, കൗൺസിൽ എക്സിക്യൂട്ടിവ് പി. ഹൃഷികേശ്കുമാർ, സ്പോർട്സ് കേരള ഫൗണ്ടേഷൻ ഡയറക്ടർ ആഷിഖ് കൈനിക്കര, സംസ്ഥാന സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് എം.ആർ രഞ്ജിത്, എം.ഇ.എസ് സെൻട്രൽ സ്കൂൾ ചെയർമാൻ അൻവർ സാദത്ത് കള്ളിയത്ത്, ജില്ലാ സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടിവ് മെമ്പർ കെ. വത്സല, സ്വാഗത സംഘം ജനറൽ കൺവീനർ ഗഫൂർ പി. ലില്ലീസ് തുടങ്ങിയവർ സംസാരിച്ചു.

തുടർന്ന് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലായി നടന്ന കായിക മത്സര വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു. വിവിധ കലാപരിപാടികളും അരങ്ങേറി.

ഒന്നര വയസുകാരൻ കുളത്തിൽ മുങ്ങി മരിച്ചു
വർണാഭമായി ഘോഷയാത്ര

മലപ്പുറം ജില്ലാ കായിക മഹോത്സവ സമാപനത്തോടനുബന്ധിച്ച് നടന്ന സാംസ്കാരിക ഘോഷയാത്രയിൽ അണിനിരന്നത് വിദേശ രാജ്യങ്ങളിൽ നിന്നുള്ള കായിക താരങ്ങളും കേരള ബ്ലാസ്റ്റേഴ്സ് ഉൾപ്പെടെയുള്ള ഫുട്ബോൾ ടീമുകളിലെ താരങ്ങളും. ഇവരെ കൂടാതെ ജനപ്രതിനിധികൾ, ദേശീയ – അന്തർദേശീയ കായിക താരങ്ങൾ, സാംസ്കാരിക പ്രവർത്തകർ, കുടുംബശ്രി – ഐ.സി.ഡി.എസ് പ്രവർത്തകർ, എൻ.എസ്.എസ് വളണ്ടിയർമാർ തുടങ്ങിയവരും അണിനിരന്നു. വിവിധ ആയോധന കലകൾ, നാടൻ കലാരൂപങ്ങൾ, വാദ്യഘോഷങ്ങൾ എന്നിവ ഘോഷയാത്രയ്ക്ക് മാറ്റേകി. തിരൂർ റിംഗ് റോഡിൽ നിന്നും ആരംഭിച്ച ഘോഷയാത്ര താഴെപ്പാലം എം.ഇ.എസ് സെൻട്രൽ സ്കൂളിൽ സമാപിച്ചു.

Sharing is caring!