തൂത പുഴയിൽ 12 വയസുകാരൻ മുങ്ങി മരിച്ചു

തൂത പുഴയിൽ 12 വയസുകാരൻ മുങ്ങി മരിച്ചു

പെരിന്തൽമണ്ണ: തൂത വീട്ടിക്കാട് കടവിൽ പുഴ നീന്തി കടക്കുന്നതിനിടെ വിദ്യാർത്ഥി മുങ്ങിമരിച്ചു. തെക്കുമുറി സ്വദേശി പുലാക്കൽ സമീർ ബാബുവിന്റെ മകൻ മുഹമ്മദ്‌ ബിൻഷാൽ (12) ആണ് മരിച്ചത്.

നീന്തുന്നതിനിടയിൽ കുട്ടി ഒഴുക്കിൽപ്പെടുകയായിരുന്നു. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. തൂത ഹയർസെക്കൻഡറി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയാണ്.

റിയാദിൽ സോഫ നിർമാണശാലയിലെ ഗോഡൗണിന് തീപിടിച്ച് വഴിക്കടവ് സ്വദേശി മരിച്ചു

Sharing is caring!