ജില്ലയിൽ നാളെ നടത്താനിരുന്ന ഡോക്ടർമാരുടെ സമരം മാറ്റിവെച്ചു

ജില്ലയിൽ നാളെ നടത്താനിരുന്ന ഡോക്ടർമാരുടെ സമരം മാറ്റിവെച്ചു

മലപ്പുറം: കെ ജി എം ഒ യുടെ ആഭിമുഖ്യത്തില്‍ നാളെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ കൂട്ട അവധി എടുക്കാനെടുത്ത തീരുമാനം മാറ്റി വെച്ചതായി ജില്ലാ ഭാരവാഹികള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. മഞ്ചേരി ആശുപത്രിയിലെ ഡോക്ടര്‍മാരുടെ സ്ഥലം മാറ്റ വിഷയം സംബന്ധിച്ച് ഡിസംബര്‍ 23 ന് ചര്‍ച്ച ചെയ്ത് പരിഹാരമുണ്ടാക്കാമെന്ന ആരോഗ്യ മന്ത്രിയുടെ ഓഫീസ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ട് ഡോ. ടി എന്‍ സുരേഷിന് ഉറപ്പ് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് സമരം മാറ്റിവെച്ചത്.

അതേ സമയം അസോസിയേഷന്റെ നിസ്സഹകരണ സമരം തുടരാനും സംഘടന തീരുമാനിച്ചു. ചര്‍ച്ചക്ക് ശേഷം ഭാവി പരിപാടികള്‍ തീരുമാനിക്കുമെന്ന് ജില്ലാ ഭാരവാഹികള്‍ അറിയിച്ചു. ഡോക്ടർമാരുടെ കൂട്ട സ്ഥലം മാറ്റത്തെ തുടർന്ന് ഡിസംബർ ഒന്ന് മുതൽ കെ ജി എം ഒ എ ജില്ലാ ഘടകം നിസഹകരണ സമരത്തിലാണ്. മെഡിക്കൽ കോളേജ് ആശുപത്രിയുടെ അടക്കം പ്രവർത്തനത്തെ ഡോക്ടർമാരെ സ്ഥലം മാറ്റിയത് ബാധിച്ചുവെന്ന് കെ ജി എം ഒ എ ആരോപിച്ചു.

ഭർത്താവിനും മകനുമൊപ്പം സഞ്ചരിക്കവെ അപകടത്തിൽ പെട്ട യുവതി മരിച്ചു

Sharing is caring!