ഭർത്താവിനും മകനുമൊപ്പം സഞ്ചരിക്കവെ അപകടത്തിൽ പെട്ട യുവതി മരിച്ചു

ഭർത്താവിനും മകനുമൊപ്പം സഞ്ചരിക്കവെ അപകടത്തിൽ പെട്ട യുവതി മരിച്ചു

തിരൂർ: പുങ്ങോട്ടുകുളത്ത് ബൈക്കില്‍ ലോറിയിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ യുവതി മരിച്ചു. ഭര്‍ത്താവിനും മകനുമൊപ്പം യാത്രചെയ്ത പുറത്തൂര്‍ സ്വദേശി നജ്മയാണ് മരണപ്പെട്ടത്. 29 വയസ്സായിരുന്നു.

ഭർത്താവ് ഇരിങ്ങാവൂർ മായിനങ്ങാടി സ്വദേശി താഴത്തേതിൽ കുഞ്ഞിമൊയ്തീനും ഏഴ് വയസുള്ള മകൻ മുഹമ്മദ് അയാനുമൊപ്പം മുട്ടന്നൂരിലെ സ്വന്തം വീട്ടിൽ നിന്നും ഇരിങ്ങാവൂരിലെ ഭർത്താവിന്റെ വീട്ടിലേക്ക് വരുന്ന വഴിയിൽ ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് പൂങ്ങാട്ടുക്കുളത്ത് വെച്ച് ലോറിയിൽ ഇടിച്ചായിരുന്നു അപകടം. ഉടനെ നജ്മയെ തിരൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭർത്താവ് പരുക്കുകളോടെ ചികിൽസയിലാണ്. മകൻ പരുക്കേൽക്കാതെ രക്ഷപ്പെട്ടിരുന്നു.

മീൻ വളർത്തുന്ന പെട്ടിയിൽ വീണ് പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം

Sharing is caring!