ഉംറ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴി അപകടത്തിൽ തുവ്വൂർ സ്വദേശി മരിച്ചു

ഉംറ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴി അപകടത്തിൽ തുവ്വൂർ സ്വദേശി മരിച്ചു

തുവ്വൂർ: ഉംറ കഴിഞ്ഞ് കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും വീട്ടിലേക്ക് മടങ്ങുന്നതിനിടെ അപകടത്തിൽ പരുക്കേറ്റ മധ്യവയസ്ക്കൻ മരിച്ചു. തുവ്വൂർ അക്കരപ്പുറത്തെ എടപ്പറ്റ യൂസഫ് കുരിക്കൾ (56) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് മരണം.

കരിപ്പൂരിൽ നിന്നും വീട്ടിലേക്കുള്ള യാത്രയ്ക്കിടെ കൊളത്തൂരിൽ വെച്ചായിരുന്നു അപകടം. യൂസഫും കുടുംബവും സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് ടാങ്കർ ലോറിയിൽ ഇടിക്കുകയായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച്ചയായിരുന്നു അപകടം. സാരമായി പരുക്കേറ്റ യൂസഫിനേയും മകൾ നസീമയേയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. നസീമ ഇപ്പോഴും ചികിൽസയിലാണ്.

എട്ട് വയസുകാരനെ പീഡിപ്പിച്ച 22കാരന് 50 വർഷം തടവ്

ഭാര്യ-ഖദീജ. മക്കൾ- ​ഗഫൂർ, സഫൂറ, നസീമ. മരുമക്കൾ- നാസർ, ജിഷാന.

Sharing is caring!