എടവണ്ണയിൽ മാർബിൾ ദേഹത്ത് വീണ് തൊഴിലാളി മരിച്ചു

എടവണ്ണയിൽ മാർബിൾ ദേഹത്ത് വീണ് തൊഴിലാളി മരിച്ചു

എടവണ്ണ: മാര്‍ബിള്‍ ദേഹത്ത് വീണ് യുവാവ് മരിച്ചു. എടവണ്ണ മുണ്ടേങ്ങര സ്വദേശി നജീബ് (39) ആണ് മരിച്ചത്.

ഇന്ന് ഉച്ചയോടെ ആയിരുന്നു അപകടം. മുണ്ടേങ്ങരയിലെ വീട്ടിലേക്ക് കൊണ്ടുവന്ന മാർബിൾ എടവണ്ണ ഇ എം സി ആശുപത്രിക്ക് സമീപത്ത് നിന്നും ചെറിയ വാഹനത്തിലേക്ക് മാറ്റുന്നതിനിടെയാണ് അപകടം. ഉടനെ തന്നെ ഇ എം സി ആശുപത്രിയിലും, മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ വൈകുന്നേരം ആറ് മണിയോടെയാണ് നജീബ് മരണപ്പെട്ടത്.

മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

മുണ്ടെങ്ങരയിലെ കെ ഉമ്മറിന്റെ മകനാണ്.

Sharing is caring!