മകനെ മദ്രസയിൽ പറഞ്ഞ വിട്ട ശേഷം യുവതി മരിച്ച നിലയിൽ
കുന്നംകുളം: കടവല്ലൂർ കല്ലുംപുറത്ത് യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.കല്ലുംപുറം സ്വദേശി പുത്തൻപീടികയിൽ സൈനുൽ ആബിദിന്റെ ഭാര്യ 25 വയസുള്ള സബീനയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.ബുധനാഴ്ച കാലത്ത് എട്ട് മണിയോടെ വീടിന്റെ അടുക്കളയിൽ ആണ് സബീനയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
പുലർച്ചെ ആറു വയസുള്ള മകനെ മദ്രസയിൽ പറഞ്ഞയക്കുകയും രണ്ട് വയസുള്ള മകനെ ഉറക്കുകയും ചെയ്ത ശേഷം യുവതി ആത്മഹത്യ ചെയ്തുവെന്നാണ് നിഗമനം. കുന്നംകുളം പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റുമോർട്ടത്തിനയച്ചു. ഇതിനിടെ മരണത്തിൽ ദുരൂഹത ആരോപിച്ച് യുവതിയുടെ ബന്ധുക്കൾ രംഗത്ത് എത്തി. സംഭവത്തിൽ കുന്നംകുളം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
RECENT NEWS
പ്രഥമ മഹീന്ദ്ര സൂപ്പർ ലീഗ് കേരള കിരീടം കാലിക്കറ്റ് എഫ്സിക്ക്
ഇഞ്ചുറി ടൈമിൽ റഫേൽ അഗസ്റ്റോയുടെ പാസിൽ ഡോറിയൽട്ടൻ കൊച്ചിയുടെ ആശ്വാസഗോൾ കുറിച്ചു (2-1).