സന്തോഷ് ട്രോഫിയിൽ തൃപുരയ്ക്കായി കളിച്ച മലപ്പുറത്തുകാരൻ

സന്തോഷ് ട്രോഫിയിൽ തൃപുരയ്ക്കായി കളിച്ച മലപ്പുറത്തുകാരൻ

മലപ്പുറം: ത്രിപുരയ്ക്കായി സന്തോഷ് ട്രോഫി ഫുട്‌ബോളിൽ മിന്നൽ പ്രകടനം നടത്തിയൊരു മലപ്പുറം സ്വദേശി. അജ്മല്‍ റിയാസ് ആണ് സന്തോഷ് ട്രോഫിയില്‍ ത്രിപുര ടീമിനായി കളിച്ചത്. മഹാരാഷ്ട്രയിലെ കോലാപൂരില്‍ നടന്ന സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ഗ്രൂപ്പ് ചാമ്പ്യന്‍ഷിപ്പില്‍ ത്രിപുരക്കായി മിന്നും പ്രകടനം ഈ 25കാരന്‍ നടത്തി. എന്നാല്‍ ഫൈനല്‍ റൗണ്ടിലേക്ക് യോഗ്യത നേടാന്‍ ത്രിപുരക്ക് സാധിച്ചില്ല.

ഗ്രൂപ്പ് എഫിലായിരുന്നു അവര്‍. ആതിഥേയരായ മഹാരാഷ്ട്ര, തെലുങ്കാന, ആന്ധ്രാപ്രദേശ്, ആന്‍ഡമാന്‍ നിക്കോബാര്‍, ലക്ഷദ്വീപ് എന്നിവര്‍ എഫ് ഗ്രൂപ്പിലുണ്ടായിരുന്നു. ഗ്രൂപ്പ് ചാമ്പ്യന്മാരായി മഹാരാഷ്ട്ര ഫൈനല് റൗണ്ടിലേക്ക് യോഗ്യത നേടി.

ഒരു ജയവും രണ്ടു സമനിലയും രണ്ടു തോല്‍വിയുമായി പോയിന്റ് നിലയില്‍ മൂന്നാം സ്ഥാനത്താണ് ത്രിപുര സീസണ്‍ അവസാനിപ്പിച്ചത്. ജനുവരിയില്‍ നടന്ന ചെന്നൈ ലീഗില്‍ സ്വരാജ് എഫ്.സി കിരീടം ചൂടുമ്പോള്‍ ടീമില്‍ അജ്മല്‍ ഉണ്ടായിരുന്നു. ആ പ്രകടനമാണ് ത്രിപുരയിലേക്ക് താരത്തെ വിളിക്കാന്‍ കാരണം. ലാല്‍ബഹദുര്‍ വ്യോമനഗര്‍ ടീമിനായാണ് കളിക്കുന്നത്. രണ്ടു മാസം മുന്‍പാണ് ടീമിനൊപ്പം ചേര്‍ന്നത്. ത്രിപുര ലീഗില്‍ ദക്ഷിണേന്ത്യക്കാരന്‍ ഞാന്‍ മാത്രമാണ്. അതിനിടയില്‍ സന്തോഷ് ട്രോഫി പട്ടികയില്‍ ഇടംകണ്ടു. ത്രിപുര എന്നെ പലതും പഠിപ്പിച്ചു. കാലാവസ്ഥയും സംസ്‌കാരവുമെല്ലാം ഇവിടെ വ്യത്യസ്തമാണെന്നും റിയാസ് പറഞ്ഞു.

പൊന്നാനിയിൽ കടലിൽ കുളിക്കാനിറങ്ങിയ കുട്ടി മുങ്ങി മരിച്ചു

കേരള പ്രീമിയര്‍ ലീഗില്‍ എസ്.എഫ്.സി അരീക്കോടിനും കോവളം എഫ്.സിക്കും വേണ്ടി അജ്മല്‍ ബൂട്ടണിഞ്ഞിട്ടുണ്ട്. ബെംഗളൂരു സൂപ്പര്‍ ഡിവിഷനില്‍ ബെംഗളൂരു ഡ്രീം യുണൈറ്റഡിനു വേണ്ടിയും പന്തുതട്ടി. മുഹമ്മദ് അലവി പുതുശ്ശേരിയുടെയും ആയിഷകുട്ടിയുടെയും ഇളയമകനാണ്. മലപ്പുറം എം.എസ്.പി, കോയമ്പത്തൂര്‍ പി.എസ്.ജി. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് എന്നിവിടങ്ങളിലായിരുന്നു പഠനം.

മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!