പൊന്നാനിയിൽ കടലിൽ കുളിക്കാനിറങ്ങിയ കുട്ടി മുങ്ങി മരിച്ചു

പൊന്നാനിയിൽ കടലിൽ കുളിക്കാനിറങ്ങിയ കുട്ടി മുങ്ങി മരിച്ചു

പൊന്നാനി: മുല്ലറോഡിന് സമീപം ബീച്ചിൽ കുട്ടി കടലിൽ മുങ്ങി മരിച്ചു. തവ്വായിക്കാന്റെകത്ത് മുജീബിന്റെ മകൻ മെഹറാൻ (9) ആണ് മരണപ്പെട്ടത്ത് .

കാലത്ത് 11 മണിയോടെ മുല്ല റോഡിലെ പാർക്കിന് സമീപം കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങവെ കടലിൽ മുങ്ങി പോവുകയായിരുന്നു. കൂടെയുണ്ടായിരുന്ന കുട്ടികളുടെ നിലവിളി കേട്ടെത്തിയ മത്സ്യത്തൊഴിലാളികൾ കുട്ടിയെ മുങ്ങിയെടുത്ത് പൊന്നാനി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!