മലപ്പുറത്തിന്റെ മതസൗഹാര്‍ദത്തിന്റെ മാതൃകയായി ഷീന

മലപ്പുറം: കോഡൂര്‍ വലിയാടിലെ നബിദിന റാലി വ്യത്യസ്തമായത് മതവരമ്പുകള്‍ക്ക് അപ്പുറത്തേക്ക് കടന്ന് ഷീനയുടെ പ്രവര്‍ത്തിയിലൂടെയാണ്. റാലിയുടെ ജാഥാ ക്യാപ്റ്റന് നോട്ടുമാലടിട്ട് ശേഷം മുത്തം കൊടുത്ത് വൈറലായിരിക്കുകയാണ് വലിയാട് സ്വദേശിനിയായ ഷീന.
മലപ്പുറം കോഡൂര്‍ വലിയാട് തദ്രീസുല്‍ ഇസ്ലാം മദ്രസയുടെ നബി ദിന റാലിക്കിടെയാണ് ഏവരുടയും മനസ് നിറയ്ക്കുന്ന സംഭവം നടന്നത്. നബിദിന റാലി വരുന്നതിനായി മഴയത്ത് കാത്ത് നിന്ന പ്രദേശവാസിയായ ഷീന കുട്ടികള്‍ക്ക് നോട്ട് മാല ചാര്‍ത്തുകയായിരുന്നു. തന്റെ മകളോടൊപ്പമാണ് ഷീന നബിദിന റാലി കാണാനും കുട്ടികള്‍ക്ക് നോട്ടുമാല സമ്മാനിക്കാനുമെത്തിയത്. റാലി ക്യാപ്റ്റന് നോട്ടുമാല ചാര്‍ത്തി കവിളില്‍ ഉമ്മയും സമ്മാനിച്ചാണ് ഷീന മടങ്ങിയത്.
മലപ്പുറം ജില്ലയിലെ വാർത്തകൾ അറിയാൻ ജോയിൻ ചെയ്യൂ
തനിക്ക് അടുത്തിടെയാണ് ജോലി കിട്ടിയതെന്നും, ആദ്യ ശമ്പളം കിട്ടിയ സന്തോഷത്തിലാണ് നോട്ട് മാല നല്‍കിയതെന്നുമാണ് ഷീന പറയുന്നത്. വിവധ മഹല്ലു കമ്മിറ്റികളുടെ നേതൃത്വത്തില്‍ മലപ്പുറം ജില്ലയില്‍ വലിയ ആഘോഷങ്ങളാണ് നബിദിനത്തില്‍ സംഘടിപ്പിച്ചിട്ടുള്ളത്.
മലപ്പുറം ജില്ലയിലെ വാർത്തകൾ അറിയാൻ ജോയിൻ ചെയ്യൂ
RECENT NEWS

28 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഒതായി മാനാഫ് വധക്കേസിലെ വിചാരണ നാളെ തുടങ്ങും
എടവണ്ണ: കോളിളക്കം സൃഷ്ടിച്ച യൂത്ത് ലീഗ് പ്രവര്ത്തകന് ഒതായി മനാഫ് വധക്കേസില്‍ 28 വര്‍ഷത്തിനു ശേഷം പി.വി അന്‍വര്‍ എം.എല്‍.എയുടെ സഹോദരീപുത്രന്മാരടക്കം നാലു പ്രതികളുടെ വിചാരണ മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി രണ്ടില്‍ ജഡ്ജ് എ.വി ടെല്ലസ് [...]