വട്ടംകുളം സ്വദേശിയായ യുവാവിനെ വീടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി

വട്ടംകുളം സ്വദേശിയായ യുവാവിനെ വീടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി

എടപ്പാള്‍: വട്ടംകുളം സ്വദേശിയായായ യുവാവിനെ കിടപ്പ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചോലക്കുന്നില്‍ താമസിക്കുന്ന തേരത്ത് വളപ്പില്‍ ശങ്കരന്റെ മകന്‍ സന്ദീപ്(30) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ശനിയാഴ്ച രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്ന സന്ദീപ് കാലത്ത് എണീക്കാതെ വന്നതോടെയാണ് വാതില്‍ തുറന്ന് വീട്ടുകാര്‍ നോക്കുന്നത്. ഉടന്‍ തന്നെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

മലപ്പുറം ജില്ലയിലെ വാർത്തകൾ അറിയാൻ ജോയിൻ ചെയ്യൂ

അവിവാഹിതനായ സന്ദീപ് വര്‍ഷങ്ങളായി ചങ്ങരംകുളത്ത് സ്വകാര്യ ആശുപത്രിയില്‍ മെഡിക്കല്‍ സ്റ്റോര്‍ ജീവനക്കാരനാണ്. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് നിഗമനം.എടപ്പാള്‍ ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം പോലീസ് നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ട് കൊടുക്കും.

 

Sharing is caring!