പ്രമുഖ മതപണ്ഡിതൻ ചാലിപ്പറമ്പിൽ മൊയ്തുണ്ണി മുസ്ലിയാർ നിര്യാതനായി

ചങ്ങരംകുളം: കാളാച്ചാൽ എൽ പി സ്കൂളിന് സമീപം താമസിച്ചിരുന്ന പ്രമുഖ മത പണ്ഡിതനും നിരവധി മസ്ജിദുകളിൽ ഖത്തീബുമായിരുന്ന ചാലിപ്പറമ്പിൽ മൊയ്തുണ്ണി മുസ്ലിയാർ (87)നിര്യാതനായി. വയനാട് ജില്ലയിലെ മേപ്പാടി, അരപ്പറ്റ, തൃശൂർ ജില്ലയിലെ മതിലകം, വടക്കാഞ്ചേരി എന്നീ സ്ഥലങ്ങളിൽ മുദരിസും ഖത്തീബുമായി സേവനം ചെയ്തിരുന്നു. കാളാച്ചാൽ മഹല്ല് കമ്മിറ്റി ഉപദേശക സമിതി അംഗമായിരുന്നു.
മർഹൂം കുറ്റിപ്പുറം അബ്ദുള്ള മുസ്ലിയാരാണ് പ്രധാന ഉസ്താദ്. ഭാര്യ – കദീജ, മക്കൾ സൗദ, സുബൈർ, ബഷീർ, ഷബീർ മരുമക്കൾ :അബ്ദുറഹ്മാൻ, റസീന, ശരീഫ, ഷംസീന. വൻ ജനാവലിയുടെ സാന്നിധ്യത്തിൽ കളച്ചാൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ മറവ് ചെയ്തു.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
RECENT NEWS

നിലമ്പൂരിൽ കൊട്ടിക്കലാശം; പ്രതീക്ഷയോടെ മുന്നണികൾ
പ്രധാനപ്പെട്ട മുന്നണികളെല്ലാം ആവേശമേറിയ കൊട്ടിക്കലാശത്തിൽ സജ്ജമായപ്പോൾ നിലമ്പൂർ മുൻ എംഎൽഎയും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ പി വി അൻവർ വീടുകള്‍ കയറി പ്രചരണം നടത്തി