സ്വർണ വ്യാപാരികളുടെ സ്വർണോത്സവം പരിപാടിക്ക് മലപ്പുറത്ത് തുടക്കമായി
മലപ്പുറം: സ്വർണാഭരണങ്ങൾ അണിയുന്നതോടൊപ്പം സ്വർണം ഒരു സമ്പാദ്യമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് എം.കെ.റഫീഖ. മലപ്പുറം ദുബായ് ഗോൾഡ് സൂക്കിൽ വെച്ച് നടന്ന ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ സ്വർണോത്സവം പരിപാടി ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുയായിരുന്നു അവർ.
പുതിയ തലമുറക്കാർ സ്വർണാഭരണങ്ങൾ വാങ്ങുന്നത് പ്രോത്സാഹിപ്പിക്കുന്നതിന് ജില്ലയിലെ യൂണിറ്റിൻ്റെ കീഴിലുള്ള എല്ലാം സ്വർണ വ്യാപാരികളെയും പങ്കാളികളാക്കിയാണ് സ്വർണ വർഷം 2023 ഓണോത്സവം സംഘടിപ്പിക്കുന്നത്. സ്കൂളുകൾ കോളേജുകൾ കുടുംബശ്രീ അയൽക്കൂട്ടങ്ങൾ എന്നീ സ്ത്രീ ശാക്തീകരണ പദ്ധതികളിൽ ഓണാഘോഷ പരിപാടികൾ നടത്തി സമ്മാനങ്ങൾ നൽകുന്നതാണന്നും ഉപഭോക്താക്കൾക്ക് വിവിധ സമ്മാനങ്ങൾ ഒരുക്കി കൊണ്ടാണ് സ്വർണോത്സവപദ്ധതി സംസ്ഥാന ഉടനീളം തുടക്കമിടുന്നതെന്നും സെപ്റ്റംമ്പർ ഏഴുവരെയാണ് വ്യാപാരോത്സവമെന്ന് ഗോൾഡ് മർച്ചന്റ്സ് അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് സി.ടി.അബ്ദുൽ അസീസ് അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
ജനറൽ സെക്രട്ടറി കെ.ടി.അക്ബർ ട്രഷറർ നൗഷാദ് കളപ്പാടൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ പി.കെ.അയമു ഹാജി, അഹമ്മദ് പൂവിൽ.എൻ.വി പ്രകാശ്,സി.എച്ച്.ഇസ്മയിൽ, എൻ.ടി.കെ.ബാപ്പു, ദുബായ് ഗോൾഡ് ചെയർമാൻ മുഹമ്മദലിഹാജി, ഏകോപന സമിതി യൂണിറ്റ് പ്രിസിഡൻ്റ് പരിഉസ്മാൻ, വനിത വിംഗ് യൂണിറ്റ് പ്രസിഡൻ്റ് അഫ്സത്ത് മണ്ണിശ്ശേരി, മൂസാഹാജി മാട്ര, അബാസ് കുന്നത്ത്,ജാബിർ, ഹംസ ഹാജി,സക്കീർ പുലാമന്തോൾ, മധു, ശശി പുല്ലാര, സലീംകളപ്പാടൻ, മുജീബ്,ഉമ്മർ മാളിയേക്കൽ, എന്നിവർ സംസാരിച്ചു.
16 വിദ്യാർഥിനികളുടെ പരാതിയിൽ അറബി അധ്യാപകനെതിരെ പീഡന കേസ്
RECENT NEWS
മലപ്പുറത്തെ ആദ്യത്തെ ലിറ്ററേച്ചർ ഫെസ്റ്റിവെല്ലിന് ഒരുക്കങ്ങളാവുന്നു. ടീം “മ” രൂപീകരിച്ചു
മലപ്പുറം: “മ” ലൗ, ലെഗസി, ലിറ്ററേച്ചർ എന്ന പേരിൽ മലപ്പുറത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ ലിറ്ററേച്ചർ ഫെസ്റ്റിവെല്ലിന് ജില്ലാ ആസ്ഥാനത്ത് ഒരുക്കങ്ങളാവുന്നു. ഇതിന്റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിന് പാണക്കാട് സയ്യിദ് മുനവ്വറലി [...]