16 വിദ്യാർഥിനികളുടെ പരാതിയിൽ അറബി അധ്യാപകനെതിരെ പീഡന കേസ്

16 വിദ്യാർഥിനികളുടെ പരാതിയിൽ അറബി അധ്യാപകനെതിരെ പീഡന കേസ്

നിലമ്പൂർ: വിദ്യാർഥികളോട് ലൈം​ഗിക അതിക്രമം നടത്തിയ അറബി അധ്യാപകനെതിരെ കേസെടുത്ത് പൂക്കോട്ടുംപാടം പോലീസ്. വല്ലപ്പുഴ സ്വദേശി നൗഷർഖാനെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

പതിനാറോളം വിദ്യാർഥികളുടെ പരാതിയിലാണ് സ്കൂൾ പരാതി പെട്ടിയിൽ അധ്യാപകനെതിരെ ലഭിച്ചത്. ഇതിൽ ഒരു വിദ്യാർഥിനിയുടെ പരാതിയിൻമേലാണ് പോലീസ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. കഴിഞ്ഞ മാസം 20ന് സ്കൂൾ ഓഫിസ് വരാന്തയിൽ ലൈം​ഗിക താൽപര്യത്തോടെ കുട്ടിയുടെ അരയിൽ പിടിച്ചെന്ന മൊഴി പ്രകാരമാണ് അധ്യാപകനെതിരെ കേസെടുത്തത്. പ്രതി ഒളിവിൽ പോയിരിക്കുകയാണ്.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!