ഉംറ നിർവഹിക്കാനെത്തിയ മലപ്പുറം സ്വദേശിനി വാഹനാപകടത്തിൽ മരിച്ചു

മക്ക: ഉംറ കഴിഞ്ഞ് മടങ്ങുകയായിരുന്ന മലയാളി കുടുംബം സഞ്ചരിച്ച വാഹനത്തിന് പിന്നലി്‍ മറ്റൊരു വാഹനമിടിച്ച് അപകടം. മലപ്പുറം കോട്ടക്കൽ പറപ്പൂർ ശാന്തിനഗറിലെ മുഹമ്മദ് കുട്ടിയുടെ ഭാര്യ ആലുങ്ങൽ സാജിത (55) അപകടത്തിൽ മരണപ്പെട്ടു.
ത്വാഇഫ്-റിയാദ് റൂട്ടിൽ ളുലുമിൽ വെച്ചായിരുനന്നു അപകടം. അമിത വേഗതയിലെത്തിയ കുവൈത്തി പൗരൻ ഓടിച്ച വാഹനം ഇടിച്ചാണ് അപകടം സംഭവിച്ചത്. ഇടിയുടെ ആഘാതത്തിൽ ഇവർ സഞ്ചരിച്ചിരുന്ന വാഹനം പല തവണ മറിഞ്ഞു. വാഹനത്തിലുണ്ടായിരുന്നു മറ്റു അഞ്ചു പേർ പരുക്കേറ്റ് ചികിൽസയിലാണ്.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
സൗദിയിലെ ബുറൈദക്ക് സമീപം ബുഖൈറിയിൽ നന്നും മക്കയിലേക്ക് െത്തിയതായിരുന്നു കോട്ടക്കൽ സ്വദേശി മുഹമ്മദലിയും കുടുംബവും. ഇദ്ദേഹത്തിന്റെ മാതാപിതാക്കളും സഹോദരിയും മകനും മാതൃ സഹോദരിയുമായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്. സാജിത മുഹമ്മദലിയുടെ മാതൃ സഹോദരിയാണ്.
RECENT NEWS

നിലമ്പൂരിൽ കൊട്ടിക്കലാശം; പ്രതീക്ഷയോടെ മുന്നണികൾ
പ്രധാനപ്പെട്ട മുന്നണികളെല്ലാം ആവേശമേറിയ കൊട്ടിക്കലാശത്തിൽ സജ്ജമായപ്പോൾ നിലമ്പൂർ മുൻ എംഎൽഎയും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ പി വി അൻവർ വീടുകള്‍ കയറി പ്രചരണം നടത്തി