മയക്കുമരുന്ന് കേസിൽ പിടിയിലായ യുവാവ് താനൂർ പോലീസിന്റെ കസ്റ്റഡിയിലിരിക്കെ മരണപ്പെട്ടു

മയക്കുമരുന്ന് കേസിൽ പിടിയിലായ യുവാവ് താനൂർ പോലീസിന്റെ കസ്റ്റഡിയിലിരിക്കെ മരണപ്പെട്ടു

താനൂർ: ലഹരിക്കേസിൽ അറസ്റ്റിയാ യുവാവ് താനൂർ പോലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലിരിക്കെ മരണപ്പെട്ടു. മമ്പുറം സ്വദേശി തമീർ ജിഫ്രി (30) ആണ് ഇന്ന് രാവിലെ മരണപ്പെട്ടത്.

ഇന്നലെയാണ് ഇയാളടക്കം അഞ്ച് പേരെ താനൂർ പോലീസ് അറസ്റ്റ് ചെയ്തത്. ദേവദാർ മേൽപാലത്തിന് സമീപം കാറിലിരുന്ന് ലഹരി ഉപയോ​ഗിക്കുന്നതിനിടെ പിടികൂടുകയായിരുന്നുവെന്നാണ് പോലീസ് പറഞ്ഞത്. ഇവരിൽ നിന്നും 18 ​ഗ്രാം എം ഡി എം എയും പോലീസ് കണ്ടെടുത്തതായി റിപ്പോർട്ടുണ്ട്.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
സ്റ്റേഷനിൽ കഴിയുന്നതിനിടെ തമീറിന് ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയും ഉടൻ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയുമായിരുന്നു. ജില്ലയിലെ ഉന്നത പോലീസ് ഉദ്യോ​ഗസ്ഥരടക്കം സ്ഥലതെത്തി തുടർ നടപടികൾ സ്വീകരിച്ച് വരികയാണ്.

Sharing is caring!