പുത്തനത്താണിയില്‍ ബൈക്കപകടത്തില്‍ യുവാവ് മരിച്ചു

പുത്തനത്താണിയില്‍ ബൈക്കപകടത്തില്‍ യുവാവ് മരിച്ചു

പുത്തനത്താണി: ലോറിയും ബൈക്കും കൂട്ടിയിടിച്ച് അതിരുമടയില്‍ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. വേങ്ങര ഗാന്ധിക്കുന്ന് പറപ്പൂര്‍കടവത്ത് വീട്ടില്‍ പോക്കറിന്റെ മകന്‍ ഫസലു റഹ്‌മാന്‍ (26) ആണ് മരണപ്പെട്ടത്.

ഇന്ന് രാവിലെയായിരുന്നു അപകടം. കോട്ടക്കല്‍ ഭാഗത്തു നിന്ന് പുത്തനത്താണി ഭാഗത്തേക്ക് പോവുകയായിരുന്നു ഫസലു റഹ്‌മാന്‍. കെട്ടിട നിര്‍മാണ തൊഴിലാളിയാണ്. മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സുലേഖയാണ് മാതാവ്. പോലീസ് തുടര്‍ നടപടികള്‍ ആരംഭിച്ചു.
മലപ്പുറം ജില്ലയിലെ വാർത്തകൾ അറിയാൻ ജോയിൻ ചെയ്യൂ

Sharing is caring!