പൊന്നാനിയിൽ യുവതിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

പൊന്നാനിയിൽ യുവതിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

പൊന്നാനി: യുവതിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പള്ളപ്രം ഹൈവേയിലെ മേപ്പറമ്പത്ത് വനിതാ ഹോട്ടലിന് പിൻവശം താമസിക്കുന്ന മേനകത്ത് ജിജിമോൾ (40) ആണ് മരിച്ചത്.

ഇന്നലെ രാവിലെ ഏഴു മണിയോടെയായിരുന്നു വീട്ടുമുറ്റത്തെ കിണറ്റിൽ ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസും, ഫയർ ഫോഴ്സും ചേർന്ന് മൃതദേഹം പുറത്തെടുത്ത് താലൂക്ക് ആശുപത്രിയിലെത്തിച്ചു.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
ഭർത്താവ്-സച്ചിദാനന്ദൻ. മക്കൾ-ആദർശ്, അഭിനന്ദ്. സംസ്ക്കാരം ഇന്ന് ഈശ്വരമം​ഗലം ശ്മശാനത്തിൽ.

Sharing is caring!