പതിനാറുകാരനെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

പതിനാറുകാരനെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

മലപ്പുറം: ഉമ്മയുടെ വീട്ടില്‍ വിരുന്നെത്തിയ 16 വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ ആള്‍ അറസ്റ്റില്‍. കുറുവ സ്വദേശിയായ അബ്ദുല്‍ ബഷീറിനെയാണ് കൊളത്തൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

ഉമ്മയുടെ വീട്ടിലെത്തിയ കുട്ടിയെ ഇയാളുടെ വീട്ടിലേക്ക് വിളിച്ചു വരുത്തിയാണ് പീഡിപ്പിച്ചത്. ബെഡ് റൂമില്‍ വെച്ച് പീഡിപ്പിച്ചെന്നാണ് കുട്ടിയുടെ മൊഴി. പോക്‌സോ വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
മലപ്പുറം ജില്ലയിലെ വാർത്തകൾ അറിയാൻ ജോയിൻ ചെയ്യൂ

Sharing is caring!